• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയിയെ പൂട്ടാന്‍ നോക്കിയ ആദായ നികുതി വകുപ്പിന് കനത്ത തിരിച്ചടി; ഒന്നരക്കോടിയുടെ പിഴ ശിക്ഷക്ക് സ്റ്റേ

Google Oneindia Malayalam News

ചെന്നൈ: നടന്‍ വിജയിക്കെതിരായ കേസില്‍ ആദായനികുതി വകുപ്പിന് കനത്ത തിരിച്ചടി. അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് വിജയിക്കെതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴ ശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു വിജയിക്കെതിരെ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയിരുന്നത്.

ഇതിനാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റി എന്നും എന്നാല്‍ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയിക്ക് ഉണ്ടായെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍

1

എന്നാല്‍ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂണ്‍ 30ന് മുമ്പ് ചുമത്തേണ്ടതാണ് എന്ന് വിജയിയുടെ അഭിഭാഷകന്‍ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. ഈ വാദം മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.

2

ജസ്റ്റിസ് അനിത സുമന്ത് ആണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 271 എഎബി (1) പ്രകാരമാണ് വിജയിക്ക് പിഴ ചുമത്തിയത്. ആദായനികുതി വകുപ്പ് സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ എ പി ശ്രീനിവാസ് നോട്ടീസ് നല്‍കാനും നടന്റെ റിട്ട് ഹര്‍ജിയില്‍ സെപ്തംബര്‍ 16-നകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ജഡ്ജി നിര്‍ദ്ദേശിച്ചു.

3

പുലി സിനിമയുടെ നിര്‍മ്മാതാക്കളായ എസ്‌കെടി സ്റ്റുഡിയോയിലെ സെല്‍വകുമാറും ഷിബുവും 16 കോടി രൂപ ചെക്ക് മുഖേനയുള്ള പ്രതിഫലത്തിന് പുറമെ 4.93 കോടി രൂപ നടന് പണമായി നല്‍കിയിരുന്നു. രേഖകളുമായി നടനെ സമീപിച്ചപ്പോള്‍, അഞ്ച് കോടി രൂപ കൈപ്പറ്റിയതായി അദ്ദേഹം സമ്മതിക്കുകയും അതിനുള്ള നികുതി അടയ്ക്കാന്‍ സമ്മതിക്കുകയും ചെയ്തു.

ബാര്‍ബി ഡോളിനെ പോലെ ഉണ്ടല്ലോ..; വീണ്ടും ഞെട്ടിച്ച് റായ് ലക്ഷ്മി, വൈറല്‍ ചിത്രങ്ങള്‍

4

കഴിഞ്ഞ ആറ് വര്‍ഷമായി കണക്കില്‍ പെടാത്ത എത്ര വരുമാനമാണ് താരം നേടിയതെന്ന് ചോദിച്ചപ്പോള്‍, തനിക്ക് കണക്കില്‍ പെടാത്ത പണമൊന്നും ലഭിച്ചിട്ടില്ലെന്നും പുലിയുടെ അഞ്ച് കോടി രൂപ മാത്രമാണെന്നും അദ്ദേഹം മറുപടി നല്‍കി. തുടര്‍ന്ന്, 2016 ജൂലൈ 29 ന്, വിജയ് 2016-17 മൂല്യനിര്‍ണ്ണയ വര്‍ഷത്തേക്കുള്ള വരുമാനം റിട്ടേണ്‍ ഫയല്‍ ചെയ്തു.

4

അധിക 15 കോടി ഉള്‍പ്പെടെ തന്റെ മൊത്തം വരുമാനം 35.42 കോടിയാണെന്ന് പ്രഖ്യാപിച്ചു. റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍, 17.81 ലക്ഷം രൂപയുടെ ആസ്തിയുടെ മൂല്യത്തകര്‍ച്ച ക്ലെയിം ചെയ്യുകയും തന്റെ ഫാന്‍സ് ക്ലബ്ബിന്റെ ചെലവില്‍ 64.71 ലക്ഷം ഇളവ് നല്‍കുകയും ചെയ്തു. എന്നാല്‍ ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ ക്ലെയിമുകള്‍ നിരസിക്കുകയും 2017 ഡിസംബര്‍ 30-ന് നികുതി നല്‍കേണ്ട വരുമാനം 38.25 കോടി രൂപയായി നിശ്ചയിച്ച് ഒരു മൂല്യനിര്‍ണ്ണയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

6

തന്റെ സിനിമകളില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് പിന്നാലെ വിജയ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപകമായ ഭീഷണികള്‍ നേരിട്ടിരുന്നു. വിജയ് ക്രിസ്ത്യനാണെന്നും ജോസഫ് വിജയ് ആണ് യഥാര്‍ത്ഥ പേരെന്നും പറഞ്ഞും ചിലര്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയതും വാര്‍ത്തയായിരുന്നു.

Recommended Video

cmsvideo
  ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

  'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു'അതിജീവിത അന്ന് സഞ്ചരിച്ച വണ്ടി എന്റെ വണ്ടിയെ പാസ് ചെയ്തിരിക്കാം...പക്ഷെ..'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

  English summary
  The income tax department suffered a heavy blow in the case against actor Vijay from High Court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X