കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിയുടെ വീട്ടിലെ ചക്ക മോഷണം പോയതില്‍ ദുരൂഹത?

  • By Aswathi
Google Oneindia Malayalam News

ദില്ലി: എം പി യുടെ വീട്ടില്‍ നിന്ന് മോഷണം പോയ ചക്കകള്‍ കണ്ടെത്താല്‍ ദില്ലയില്‍ നിന്ന് ഉന്നത പൊലീസ് സംഘം എത്തി. ജനതാദള്‍ (യു) രാജ്യസഭാ എം പി പ്രസാദിന്റെ നമ്പര്‍ 4, തുഗ്ലക്ക് റോഡിലെ വസതിയിലെ പ്ലാവില്‍ നിന്നാണ് രണ്ട് ചക്കകള്‍ മോഷണം പോയത്.

കഴിഞ്ഞ ദിവസം വരെ വീട്ടുമുറ്റത്തെ പ്ലാവില്‍ ഒമ്പത് ചക്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ രണ്ടെണം കാണാതായി എം പിയുടെ പി എയുടെ ശ്രദ്ധയില്‍പ്പെട്ടു. പത്ത് കിലോയോളം തൂക്കമുള്ള രണ്ട് ചക്കകളാണ് മോഷണം പോയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Jackfruit

ചക്ക മോഷണത്തെ കുറിച്ചന്വേഷിക്കാന്‍ വന്‍ അന്വേഷണ സംഘത്തെയാണ് ദില്ലി പൊലീസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സൂഷ്മ പരിശോധനയില്‍ എം പിയുടെ വീടിന്റെ മുറ്റത്തു നിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയ്ക്ക് ആറ് ഇഞ്ചോളം നീളമുണ്ടെന്നും പൊലീസ് പറഞ്ഞു.

കാല്‍പാടുകളും വിരലടയാളങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എം പിയുടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. തോട്ടക്കാരനടക്കമുള്ള ജോലിക്കാരെയും ചോദ്യം ചെയ്തു. ഉടന്‍ തന്നെ ചക്ക മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

English summary
A day after Delhi Police launched a manhunt for kathal thieves who struck in the garden of JD(U) MP Mahendra Prasad, the fate of the missing fruit remained unknown, and investigators feared the worst.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X