കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിച്ച പ്രമുഖ പാര്‍ട്ടികളില്‍ പോലും സ്ത്രീ സ്ഥാനാര്‍ഥികള്‍ വളരെ കുറവ്; 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം തുച്ഛം മാത്രം

Google Oneindia Malayalam News

രാജ്യത്തെ വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചില 'നല്ല കാരണങ്ങളാല്‍' തികച്ചും അസ്വസ്ഥരാണ്. കാരണം വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ 33% സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിനെ കുറിച്ച് വാതോരാതെ സംസാരിച്ച പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയൊരു ശതമാനം സ്ത്രീകളെയും മത്സരിപ്പിക്കാന്‍ തയ്യാറല്ല.

<strong>പാര്‍ലമെന്റിലെ നാടകം എല്ലാവരും കണ്ടതാണ്.... അവരാണ് ബിജെപിയെ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് ഗോയല്‍</strong>പാര്‍ലമെന്റിലെ നാടകം എല്ലാവരും കണ്ടതാണ്.... അവരാണ് ബിജെപിയെ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് ഗോയല്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിരസിച്ചതിന്റെ നിരാശ ബി.ജെ.പി.യില്‍ നിന്നുള്ള രണ്ട് വനിതാ രാഷ്ട്രീയക്കാര്‍ ഈ ആഴ്ചയാണ് പരസ്യമായി പ്രകടിപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെഡിയെയും പോലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ 33% വനിതാ സംവരണം കൊണ്ടു വരണമെന്ന് ബിജെപി വക്താവ് ഷെയ്‌ന എന്‍ സി ആവശ്യപ്പെട്ടു.

Election

ബിജെപി ടിക്കറ്റ് നല്‍കാത്തതിനാല്‍ 8 തവണ പാര്‍ലമെന്റ് അംഗമായ 8 തവണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ സുമിത്ര മഹാജന്‍ പോലും ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഈ ആഴ്ച പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു.

ദേശീയ-സംസ്ഥാന തലങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം 2014-ല്‍ കോണ്‍ഗ്രസും ബിജെപിയും വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടുള്ളത് കോണ്‍ഗ്രസാണ്. 344 ടിക്കറ്റില്‍ 47 സീറ്റുകളിലേക്ക് വനിത സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസില്‍ നിന്നും മത്സരിക്കുന്നത.് ബിജെപിയിലാകട്ടെ 374 സ്ഥാനാര്‍ഥികളില്‍ 45 പേര്‍ സ്ത്രീകളാണ്.

വിവിധ പാര്‍ട്ടികളിലെ വനിതാ സ്ഥാനാര്‍ഥികളുടെ കണക്കെടുക്കുന്ന ഡല്‍ഹി അശോക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഗൈല്‍സ് വെര്‍നേഴ്‌സാണ് ഈ വിവരം പുറത്തു വിട്ടത്. 10ലധികം വനിതകള്‍ക്ക് ടിക്കറ്റ് നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസാണ് മറ്റൊരു പാര്‍ട്ടി. ആകെയുള്ള 43 സ്ഥാനാര്‍ഥികളില്‍ 17 പേര്‍ സ്ത്രീകളാണ്.

1957 മുതല്‍ 2014 വരെയുള്ള ലോക്‌സഭാ എംപിമാരുടെ ഒരു കണക്കെടുപ്പ് ന്യൂസ് 18 കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതുപ്രകാരം ഇപ്പോഴത്തെ പാര്‍ലമെന്റില്‍ 543 എംപിമാരില്‍ 66 വനിതാ എംപിമാര്‍ (11%) ഉണ്ട്. അതായത് പാര്‍ലമെന്റിലെ പത്തില്‍ ഓരോ 9 എം.പിമാരും പുരുഷന്‍മാരാണ്. 2014 ല്‍ കോണ്‍ഗ്രസ് 464 സീറ്റുകളില്‍ 60 സീറ്റ് വനിതകള്‍ക്ക് നല്‍കി.

അതായത് ആകെ വനിതകളില്‍ 12.9 ശതമാനം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ബിജെപിയിലാകട്ടെ 428 സ്ഥാനാര്‍ത്ഥികളില്‍ 38 വനിതകള്‍ മത്സരിച്ച് 8.9 ശതമാനം പ്രാതിനിധ്യം ഉറപ്പു വരുത്തി. 2019 ലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വനിതാ സ്ഥാനാര്‍ഥികളുടെ എണ്ണം ആകെയുള്ള സ്ഥാനാര്‍ഥികളില്‍ സ്ത്രീകളുടെ കണക്കെടുത്താല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ലിംഗ അസമത്വം വ്യക്തമാകും

തൃണമൂല്‍ കോണ്‍ഗ്രസും ബി ജെഡിയും മാത്രമാണ് '33%' ആദര്‍ശം നടപ്പിലാക്കുന്നുള്ളൂ. പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വെറും 2 പാര്‍ട്ടികള്‍ മാത്രമേ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നുള്ളൂ. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ഒഡീഷയിലെ ബിജു ജനതാദളും. കോണ്‍ഗ്രസും ബി.ജെ.പിയും യഥാക്രമം 47 ഉം 45 ഉം സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പുരുഷ സ്ഥാനാര്‍ഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
The number of women candidates in the 2019 Lok Sabha elections is less
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X