സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരില്ല!!!സർജനെ സ്ഥലംമാറ്റി!! മിസോറാമിലെ ജനങ്ങൾ തെരുവിലേക്ക്!!

  • Posted By:
Subscribe to Oneindia Malayalam

ഐസ്വാൾ: നാട്ടിൽ ആകെയുള്ള സർ‍ജനെ മാറ്റിയതിൽ പ്രതിഷേധിച്ചു ജനങ്ങൾ.മിസോറാമിലെ കൊലാസിബ് ജില്ലയിലാണ് ജനകീയ പ്രക്ഷോഭം അരങ്ങേറിയത്. മണിപ്പൂർ, ആസാം അതിർത്തിയോട് ചേർന്നു കിടക്കുന്ന ജില്ലയാണ് കൊലാസിബ്.85000 ആളുകളാണ് ഈ ജില്ലയിലെ താമസക്കാർ. ഇവിടെയുണ്ടായിരുന്ന ഓരോയൊരു സർജനായ സോതൻസങ്ക സാദെങ്ങിനെയാണ് മാറ്റിയത്. സാദെങ്ങിനെ ഉടൻ തിരിച്ചുകൊണ്ടുവരുക അല്ലെങ്കിൽ പുതിയെ സർജനെ നിയമിക്കുക എന്നതാണ് ജനങ്ങളുടെ ആവശ്യം.

പ്രക്ഷോപകർ സംസ്ഥാനത്തെ പ്രധാന ദേശീയപാത ഉപരോധിക്കുകയും സ്ത്രീകളും, കുട്ടികളും, തൊഴിലാളികളും അടങ്ങുന്ന ജോയിൻ ആക്ഷൻ കമ്മിറ്റി രൂപികരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഇവരെ കൂടാതെ ചില എൻജിഒകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ദേശീയപാത ഉപരോധിക്കുന്നതിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം.

mizoram

മിസോറാമിലെ കൊളാസിബിൽ ആറ് സർക്കാർ ആശുപത്രികളും ഒരു സൈനിക ആശുപത്രിയുമാണ് ഉള്ളത്.എന്നാൽ സർക്കാർ ആശുപത്രിയിൽ ആവശ്യത്തിനുള്ള ഡോക്ടർമാർ പോലുമില്ല. അതിനിടെയാണ് സർജനെ സ്ഥലം മാറ്റിയത്.ജനകീയ പ്രക്ഷോഘത്തെ തുടർന്ന് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ കുറവ്‌ പരിഹരിക്കാന്‍ 26 പേരെ റിക്രൂട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

English summary
People of a north Mizoram district blocked a highway that is seen as the state’s lifeline after the government decided to transfer out the only surgeon in the region.Zothansanga Zadeng was the sole surgeon for some 85,000 people in northern Mizoram’s Kolasib district, which is located on the border of Assam and Manipur.
Please Wait while comments are loading...