കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധം, പ്രധാനമന്ത്രിയും ദ.കൊറിയന്‍ പ്രസിഡന്റും ഫോണില്‍ സംഭാഷണം നടത്തി

Google Oneindia Malayalam News

ദില്ലി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് എച്ച് ഇ മൂണ്‍ ജെ ഇന്നുമായി പ്രധാനമന്ത്രി ഫോണില്‍ സംഭാഷണം നടത്തി. ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. പകര്‍ച്ചവ്യാധി നേരിടാന്‍ തങ്ങളുടെ രാജ്യങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇരുവരും പങ്കുവച്ചു.പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് ദക്ഷിണ കൊറിയ വിന്യസിച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. മഹാമാരിക്കെതിരെ ലക്ഷ്യബോധത്തോടെ പോരാടുന്നതിന് ഇന്ത്യന്‍ അധികാരികള്‍ സ്വീകരിച്ച രീതിയെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ അഭിനന്ദിച്ചു.

modi

ഇതോടൊപ്പം കൊറിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന പിന്തുണയ്ക്കും കരുതലിനും കൊറിയന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ഇന്ത്യന്‍ കമ്പനികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും ഗതാഗതവും സുഗമമാക്കിയതിന് പ്രധാനമന്ത്രി ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന് അഭിനന്ദനം അറിയിച്ചു. അടുത്തിടെ നടക്കാനിരിക്കുന്ന ദക്ഷിണ കൊറിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിന് പ്രധാനമന്ത്രി ആശംസ അറിയിക്കുകയും ചെയ്തു.

അതേസമയം,കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 15000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24ന് 15000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ 1,70000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് രണ്ടാം പാക്കേജാണ്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിക്കുന്ന പാക്കേജ് ആകെ 30000 കോടിയായി. ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചുവീണതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 5865പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 169പേര്‍ മരണമടഞ്ഞപ്പോള്‍ 478പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതിനിടെ ദില്ലിയിലെ 20 കൊറോണ ഹോട്ട്സ്പോട്ടുകള്‍ അടച്ചുപൂട്ടിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലേക്കുള്ള ആവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ സര്‍ക്കാര്‍ അടച്ചിരുന്നു.

ഇതിനിടെ കൊവിഡ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് കൊവിഡിന്റെ പേരില്‍ പരസ്യമായി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. 29കാരിയായ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
The Prime Minister And The South Korean President Spoke On The Phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X