മോദി രാജ്യത്തിനായി ഉണര്‍ന്നിരിക്കുന്നു, ഉറങ്ങുന്നത് 2 മണിക്കൂര്‍; മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍
മുംബൈ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. രാജ്യത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഉറങ്ങാൻ വേണ്ടി വെറും രണ്ട് മണിക്കൂർ മാത്രമാണ് പ്രധാനമന്ത്രി മാറ്റി വെക്കുന്നതെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. കോലാപ്പൂർ നോർത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാജ്യത്തിന് വേണ്ടി ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കാൻ ഉറക്കം ഒഴിവാക്കാനാണ് പ്രധാനമന്ത്രി മോദി പരിശ്രമിക്കുന്നത്. രാജ്യത്തിനായി ഒരോ മിനുറ്റം പ്രവർത്തിക്കുന്ന മോദി ആകെ രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്. ബാക്കി ഇരുപത്തി രണ്ട് മണിക്കൂറിലെ ഒരു മിനുറ്റ് പോലും പാഴാക്കാതെ മോദി രാജ്യത്തിനായി പ്രവർത്തിക്കുകയാണ്." പാട്ടീൽ പറഞ്ഞു. പ്രധാനമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

അതേ സമയം ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം, ജപ്പാൻ ഇന്ത്യയിൽ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്ത അഞ്ച് വർഷംകൊണ്ടായിരിക്കും നിക്ഷേപം നടത്തുക.ഉന്നതതല സംഘത്തിന് ഒപ്പമാണ് ജാപ്പനീസ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രതലവന്‍മാരും ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരോഗതിയും സമൃദ്ധിയും പങ്കാളിത്തവുമാണ് ഇരു രാജ്യങ്ങളുടേയും ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന സഹകരണത്തേക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി കിഷിദയും ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ ബുള്ളറ്റ് ട്രെയ്നുകളുടെ നിർമ്മാണത്തിൽ വലിയ പങ്ക് നിക്ഷേപം നടത്തുന്നത് ജപ്പാൻ അണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ 2014ൽ ഇന്ത്യയിൽ വൻ നിക്ഷേപം നടത്താൻ ജപ്പാൻ തയ്യാർ ആണെന്ന് അന്നത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബേയ് പറഞ്ഞിരുന്നു.












Click it and Unblock the Notifications