അഗ്നിപഥില്‍ പുകഞ്ഞ് ബീഹാര്‍ എന്‍ഡിഎ; പരസ്പരം പോരടിച്ച് ബിജെപിയും ജെഡിയുവും
പാട്ന: അഗ്നിപഥ് പ്രതിഷേധത്തെ ചൊല്ലി ബീഹാറില്‍ തമ്മിലടിച്ച് ഭരണകക്ഷികളായ ജെ ഡി യുവും ബി ജെ പിയും. ബീഹാറില്‍ പ്രതിഷേധക്കാര്‍ ബി ജെ പി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിഹാര്‍ ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ആരോപിച്ചു.
എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധം തടയാന്‍ വെടിയുതിര്‍ക്കാന്‍ പൊലീസിനോട് ഉത്തരവിടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞത് എന്താണെന്നായിരുന്നു ജെ ഡി യു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിംഗ് എന്ന ലാലന് സിംഗ് തിരിച്ച് ചോദിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ നവാഡ, മധുബനി, മധേപുര എന്നിവിടങ്ങളിലെ ബി ജെ പി ഓഫീസുകള്‍ ആക്രമിക്കുകയും പാര്‍ട്ടി നേതാക്കളായ ജയ്സ്വാള്‍, ഉപമുഖ്യമന്ത്രി രേണു ദേവി, എം എല്‍ എ സി എന്‍ ഗുപ്ത തുടങ്ങിയവരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ജയ്സ്വാള്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്.

പ്രതിഷേധത്തിനിടെ ഭരണകൂടം പ്രതികരിച്ച രീതി അതിന്റെ പങ്കിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. മധേപുരയിലെ ബി ജെ പി ഓഫീസിന് സമീപം 300 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു, എന്നിട്ടും ഞങ്ങളുടെ പാര്‍ട്ടി ഓഫീസ് തകര്‍ത്തപ്പോള്‍ അവര്‍ നിശബ്ദ കാഴ്ചക്കാരായി തുടര്‍ന്നു എന്നാണ് സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞത്. ബി ജെ പിയുടെ നവാഡ ഓഫീസ് അടിച്ചു തകര്‍ത്തപ്പോള്‍ അവിടെയും പൊലീസുകാരുണ്ടായിരുന്നു. ദയനീയമാണ് കാര്യങ്ങള്‍.

ഞങ്ങള്‍ ചില ഗൂഢാലോചന കാണുന്നു, അത് തുറന്നുകാട്ടേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ജെ ഡി യു തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ആഭ്യന്തര വകുപ്പിന്റെ തലവന്‍. ബിഹാറില്‍ എന്ത് സംഭവിച്ചാലും നല്ലതല്ല. ബിഹാറില്‍ സംഭവിച്ചത് രാജ്യത്ത് മറ്റൊരിടത്തും സംഭവിച്ചിട്ടില്ല. ഞങ്ങളും ഇവിടെ സര്‍ക്കാരിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് മധേപുര സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തത്?

ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അത് ആര്‍ക്കും നല്ലതല്ല എന്നായിരുന്നു സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞത്. എന്നാല്‍ ജെയ്സ്വാളിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചാണ് ലാലന് സിംഗ് മറുപടി പറഞ്ഞത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ തോതില്‍ ജയ്സ്വാള്‍ അസ്വസ്ഥനാണ്. അവര്‍ ഒരു നിസ്സാരകാര്യം മനസ്സിലാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന് പാര്‍ട്ടി നേതൃത്വം നല്കുന്നതിനാലാണ് ബി ജെ പി നേതാക്കളെ ലക്ഷ്യമിടുന്നതെന്ന്.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് പ്രതിഷേധം തടയാന്‍ പൊലീസിനോട് വെടിവെക്കാന്‍ പറഞ്ഞില്ല. ജയ്സ്വാളിന്റെ മാനസിക സമനില നഷ്ടപ്പെട്ടതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബി ജെ പി ജെ ഡി യുവുമായി കൂടിയാലോചിച്ചില്ലെന്നും ലാലന് സിംഗ് ആരോപിച്ചു. അഗ്നിപഥിനെക്കുറിച്ചുള്ള അവരുടെ തീരുമാനത്തില്‍ ഞങ്ങള്‍ കക്ഷിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഗ്നിപഥിനെ കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തണമെന്ന് കേന്ദ്രത്തോട് ജെ ഡി യു ആവശ്യപ്പെട്ടിരുന്നു. ബീഹാറിലും മറ്റ് ചില സംസ്ഥാനങ്ങളിലും അഗ്നിപഥ് പദ്ധതിക്കെതിരെ അതൃപ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാലന് സിംഗ് പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്ന് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, കേന്ദ്രം അടിയന്തരമായി ശ്രദ്ധ ചെലുത്തുകയും പദ്ധതി പുനഃപരിശോധിക്കുകയും വേണം. പദ്ധതി പ്രതികൂലമായ ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
ക്യൂട്ട്നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications