കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് സംരക്ഷിക്കാന്‍ കഴിയാത്ത ക്ഷേത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ടെന്ത് കാര്യം? സദ്ഗുരു

Google Oneindia Malayalam News

ന്യൂദല്‍ഹി: അധിനിവേശ കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും അര്‍ത്ഥമില്ലെന്ന് ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗിവാസുദേവ്. ഇന്ത്യാ ടുഡേയുടെ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം തിരുത്തിയെഴുതാന്‍ കഴിയാത്തതിനാല്‍, അധിനിവേശ സമയത്ത് തകര്‍ക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ അധിനിവേശ വേളയില്‍ തകര്‍ക്കപ്പെട്ടു, ഞങ്ങള്‍ക്ക് അവ സംരക്ഷിക്കാന്‍ അന്ന് കഴിഞ്ഞില്ല. ഇപ്പോള്‍ അവയെ കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല, കാരണം നിങ്ങള്‍ക്ക് ചരിത്രം തിരുത്തിയെഴുതാന്‍ കഴിയില്ല,' സദ്ഗുരു പറഞ്ഞു. ഇരു സമുദായങ്ങളും (ഹിന്ദുവും മുസ്ലീങ്ങളും) ഒന്നിച്ചിരുന്ന് രണ്ട്-മൂന്ന് സൈറ്റുകള്‍ ഐക്കണിക് എന്ന് കണ്ടെത്തി അത് പരിഹരിക്കണം.

sadguru

ഒരു സമയം ഒരു പ്രദേശത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് സമുദായങ്ങള്‍ തമ്മിലുള്ള വിവാദങ്ങളും അനാവശ്യ ശത്രുതയും നിലനിര്‍ത്തുന്നതിന് പകരം ചിലര്‍ വിട്ടുകൊടുക്കുകയും വാങ്ങുകയും ചെയ്യുക. അതാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി. നമ്മള്‍ ഹിന്ദു സമൂഹത്തെയും മുസ്ലീം സമുദായത്തെയും കുറിച്ച് ചിന്തിക്കരുത്. ഇപ്പോള്‍ നടക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ത്യ ഇപ്പോള്‍ ഒരു നിര്‍ണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് നമ്മള്‍ കാര്യങ്ങള്‍ ശരിയായി ചെയ്താല്‍, ഇന്ത്യയ്ക്ക് ലോകത്തിലെ ഒരു പ്രധാന ശക്തിയാകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വലിയ തര്‍ക്കമാക്കി നമ്മള്‍ അത് പാഴാക്കരുത്. ഇത് മന്ദിര്‍-മസ്ജിദ് വിവാദമാക്കരുതെന്ന് ഞാന്‍ ജനങ്ങളോടും വാര്‍ത്താ ഏജന്‍സികളോടും അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ പരിഹാരങ്ങളിലേക്ക് നീങ്ങുക. തീര്‍പ്പാക്കാന്‍ കഴിയാത്ത ഒരു തര്‍ക്കവുമില്ല.

 ആരേയും പേടിപ്പിക്കാനാവില്ല, വായടപ്പിക്കാനാവില്ല; മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്ന് നിഖില വിമല്‍ ആരേയും പേടിപ്പിക്കാനാവില്ല, വായടപ്പിക്കാനാവില്ല; മറ്റുള്ളവരുടെ താല്‍പ്പര്യത്തില്‍ ഇടപെടരുതെന്ന് നിഖില വിമല്‍

ആളുകളുടെ ഹൃദയത്തില്‍ വേദനയുണ്ട്, അതിനാല്‍ അനന്തമായി തര്‍ക്കിക്കുന്നതിന് പകരം ഇരുന്ന് സംസാരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തണം, കാരണം ഇത് ആര്‍ക്കും രാഷ്ട്രീയ മൈലേജായി മാറരുതെന്നും സദ്ഗുരു ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ എല്ലാ ഭാഷകള്‍ക്കും തുല്യ സ്ഥാനമുണ്ടെന്ന് ഹിന്ദിയും ദക്ഷിണേന്ത്യന്‍ ഭാഷകളും തമ്മിലുള്ള സംവാദത്തില്‍ സദ്ഗുരു പറഞ്ഞു.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് ഹിന്ദിയേക്കാള്‍ കൂടുതല്‍ സാഹിത്യമുണ്ട്, യഥാര്‍ത്ഥത്തില്‍. ഇന്ത്യ ഒന്നിന്റെയും സമാനതയില്‍ രൂപപ്പെടാത്ത ഒരു അതുല്യ രാഷ്ട്രമാണ്. നമ്മള്‍ ഒരു കാലിഡോസ്‌കോപ്പ് ആണ്. അതാണ് നാടിന്റെ ഭംഗി. നമ്മള്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍, എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടുമെന്നത് സ്വാഭാവിക വാഗ്ദാനമായിരുന്നു. ദയവായി അത് അങ്ങനെ തന്നെ നിലനിര്‍ത്തുക. ഒരു പ്രത്യേക ഭാഷയില്‍ കൂടുതല്‍ സംസാരിക്കുന്നവര്‍ ഉള്ളതുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ധാര്‍മ്മികത മാറ്റരുത് എന്നും അദ്ദേഹം പറഞ്ഞു.

English summary
there is no point in discussing temples that were destroyed during the invasion says Sadhguru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X