കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ തകര്‍ന്നടിയുന്നു! സഖ്യം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി സഖ്യകക്ഷി അപ്നാദള്‍!

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ഞെട്ടലില്‍ ആണ് ബിജെപി. ദിവസവുമെന്നോണമാണ് സഖ്യകക്ഷികളുടെ കൊഴിഞ്ഞ് പോക്ക്. ഇതുവരെ 13 പാര്‍ട്ടികള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് പുറത്തുപോയി. മഹാരാഷ്ട്രയിലെ സഖ്യകക്ഷി ശിവസേനയും എന്‍ഡിഎയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ യുപിയില്‍ നിന്നും ഒട്ടും ആശ്വാസകരമല്ലാത്ത വാര്‍ത്തയാണ് ബിജെപിയെ തേടിയെത്തിയിരിക്കുന്നത്.

ചെറുപാര്‍ട്ടികളോടുള്ള നിലപാട് തിരുത്താന്‍ ബിജെപി തയ്യാറാകാത്ത സാഹചര്യത്തില്‍ സഖ്യം അവസാനിപ്പിക്കുമെന്ന് അപ്നാദള്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ യുപിയില്‍ കടുത്ത പ്രതിസന്ധിയാണ് ബിജെപിയെ കാത്തിരിക്കുന്നത്.

 കൈവിട്ട് പാര്‍ട്ടികള്‍

കൈവിട്ട് പാര്‍ട്ടികള്‍

ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ പരാജയം സഖ്യകക്ഷികളെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്ന് കക്ഷികളാണ് എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് പുറത്ത് പോയിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയായിരുന്നു ആദ്യം ബന്ധം ഉപേക്ഷിച്ചത്.

 തെറ്റി പിരിഞ്ഞ് പിന്‍മാറ്റം

തെറ്റി പിരിഞ്ഞ് പിന്‍മാറ്റം

കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ടിഡിപി സഖ്യം അവസാനിപ്പിച്ചത്ആഗസ്തില്‍ മെഹ്ബുബ മുഫ്തിയുമായുളള സഖ്യവും തെറ്റിപിരിഞ്ഞു. ഡിസംബറില്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്നു.

ഇടഞ്ഞ് ശിവസേന

ഇടഞ്ഞ് ശിവസേന

ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു കുശ്വാഹയുടെ പടിയിറക്കം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയും എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 ഞെട്ടിച്ച് എജിപി

ഞെട്ടിച്ച് എജിപി

ഇവിടം കൊണ്ട് അവസാനിച്ചെന്ന ബിജെപിയുടെ ആശ്വാസത്തിന് അന്ത്യം വരുത്തിയാണ് കഴിഞ്ഞ ദിവസം അസം ഗണ പരിഷത്ത് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുമെന്ന് അറിയിച്ചത്. അസം പൗരത്വ ബില്ലിനെ എതിര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ബിജെപി ജനവികാരം പരിഗണിക്കാതെ മുന്നോട്ട് പോകുകയാണെന്ന് ആരോപിച്ചായിരുന്നു എജിപിയുടെ പിന്‍മാറ്റം.

 അപ്നാ ദളും

അപ്നാ ദളും

പൗരത്വ പട്ടികയിലെ ബിജെപി നിലപാടിനെതിരെ വടക്കു കിഴക്കന്‍ മേഖലകളിലെ പല പാര്‍ട്ടികളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഇതിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് ബിജെപിയെ കുരുക്കിലാക്കി യുപിയില്‍ നിന്നും അപ്നാദളും എന്‍ഡിഎയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചത്.

 സഖ്യം വിടാന്‍ അപ്നാദള്‍

സഖ്യം വിടാന്‍ അപ്നാദള്‍

നേരത്തേ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്നാ ദളും ബിജെപിയും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു. യുപിയില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ബിജെപി അപ്നാ ദളിന് നല്‍കുന്നില്ലെന്നായിരുന്നു നേതാവ് ആശിഷ് പട്ടേല്‍ നേരത്തേ ആരോപിച്ചത്.

 കേന്ദ്രമന്ത്രി പദം രാജിവെയ്ക്കും

കേന്ദ്രമന്ത്രി പദം രാജിവെയ്ക്കും

ആശിഷ് പട്ടേലും ഭാര്യയും കേന്ദ്ര മന്ത്രിയുമായ അനുപ്രിയ പട്ടേലും നേരത്തെ തന്നെ ബിജെപിക്കെതിരായ അതൃപ്തി പരസ്യമാക്കിയിരുന്നു.ഇനിയും അപ്നാ ദളിനോടുള്ള നിലപാട് മാറ്റിയില്ലെങ്കില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കാന്‍ പോലും അനുപ്രിയ മടിക്കില്ലെന്ന് ആശിഷ് മുന്നറിയിപ്പ് നല്‍കി.

 നിലപാട് അറിയിച്ച് ആശിഷ്

നിലപാട് അറിയിച്ച് ആശിഷ്

ബിജെപിയെ ഭീഷണിപ്പെടുത്തുകയല്ല, മറിച്ച് പാര്‍ട്ടി പിന്നോക്ക വിഭാഗങ്ങളോടുള്ള നിലപാട് തിരുത്താന്‍ തയ്യാറാകണം എന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും ആശിഷ് പറഞ്ഞു. കോര്‍പ്പറേഷന്‍ നിമയനങ്ങളില്‍ പോലും അപ്നാ ദളിനെ ബിജെപി തഴഞ്ഞു.

 തുരത്താന്‍ ശ്രമിക്കുന്നു

തുരത്താന്‍ ശ്രമിക്കുന്നു

പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ബിജെപിയില്‍ ഉണ്ട്. അവരാണ് തങ്ങളെ തുരത്താന്‍ ശ്രമിക്കുന്നതെന്നും ആശിഷ് വ്യക്തമാക്കി.

 കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെയാണ് അപ്നാദള്‍ നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിയത്. യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുണ്ട് അപ്‌നാ ദളിന്.

 യുപിയില്‍ പ്രതിസന്ധി

യുപിയില്‍ പ്രതിസന്ധി

ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന ഈ സാഹചര്യത്തില്‍ അപ്നാദളിന്‍റെ നിലപാടും ബിജെപിയക്ക് പ്രതിസന്ധിയാക്കും.

English summary
these are the parties ends up alliance with nda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X