രാഹുല്‍ ഭാരത യാത്ര നടത്തട്ടെ; കോണ്‍ഗ്രസിന്റെ മാറ്റത്തിന് ചെന്നിത്തലയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി കേരളത്തിലെ മുന്‍ പ്രതിപക്ഷ നേതാവും എം എല്‍ എയുമായ രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് രമേശ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. രമേശ് ചെന്നിത്തല, സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച മുകുള്‍ വാസ്നിക് നേതൃത്വം നല്‍കുന്ന ഉപസമിതി അംഗമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണം എന്ന് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ഡി സി സി അധ്യക്ഷന്‍മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എ ഐ സി സി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി സി സികള്‍ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ട് നില്‍ക്കുന്ന ഫണ്ട് ശേഖരണ ക്യാംപെയ്ന്‍ നടത്തണം എന്നും രമേശ് ചെന്നിത്തല ഉപസമിതി യോഗത്തില്‍ നിര്‍ദേശങ്ങളായി മുന്നോട്ട് വെച്ചു. കോണ്‍ഗ്രസിനുള്ളിലെ ജംബോ കമ്മിറ്റികളെ ഒഴിവാക്കേണ്ടതുണ്ട്. സംഘടാനപരമായി ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വന്‍ നഗരങ്ങളില്‍ പ്രത്യേക ഡി സി സികള്‍ ഉണ്ടായിരിക്കണം എന്ന നിര്‍ദേവും ഉപസമിതി യോഗത്തില്‍ പറഞ്ഞു. പി സി സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 എന്ന് നിജപ്പെടുത്തണം എന്നും അദ്ദേഹ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 13-ന് ആരംഭിക്കുന്ന ചിന്തന്‍ ശിബിര്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെയാണ് ചിന്തന്‍ ശിബിര്‍ നടത്താന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.
Recommended Video

ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
കോണ്‍ഗ്രസിന്റെ സംഘടനാപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപസമിതിയില്‍ രമേശ് ചെന്നിത്തലയെയും മുകുള്‍ വാസ്നികിനേയും കൂടാതെ അജയ് മാക്കന്‍, താരിഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, അധീര്‍ രഞ്ജന്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന്‍ എന്നിവരും അംഗങ്ങളായിട്ടുണ്ട്. ഉപസമിതി യോഗങ്ങളില്‍ ഉയര്‍ന്ന് വരുന്ന നിര്‍ദേശങ്ങളാണ് ചിന്തന്‍ ശിബിരില്‍ പ്രധാനമായും ചര്‍ച്ചയാകുക.












Click it and Unblock the Notifications