മോദി മന്ത്രിസഭയിലെ 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്മാർ; ശരാശരി ആസ്തി 14.72 കോടി , ഏറ്റവും ധനികരായ മന്ത്രിമാര്‍ ഇവരാണ്!!
217 കോടി രൂപയുടെ ആസ്തിയുമായി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആണ് മോദി മന്ത്രിസഭയിലെ ഏറ്റവും ധനികയായ മന്ത്രി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2,17,99,19,870 രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ഹര്‍സിമ്രത് കൗര്‍ ബാദലിനുണ്ട്. 1,00,30,02,445 രൂപ വിലമതിക്കുന്ന ജംഗമ വസ്തുക്കളും 1,17,69,17,425 രൂപ വില മതിക്കുന്ന സ്ഥാവര വസ്തുക്കളും അവര്‍ക്കുണ്ട്.
പിയൂഷ് ഗോയലാണ് പട്ടികയില്‍ രണ്ടാമത്. 95,37,86,434 രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന് 78,71,42,134 രൂപയുടെ ജംഗമ വസ്തുക്കളും 16,66,44,300 രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും അദ്ദേഹത്തിനുണ്ട്. പട്ടികയില്‍ മൂന്നാമത് റാവു ഇന്ദ്രജിത് സിംഗ് ആണ്. അദ്ദേഹത്തിന് ആകെ 20,56,64,804 രൂപയുടെ ജംഗമ വസ്തുക്കളും 21,53,05,950 രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട്. അദ്ദേഹത്തിന്റെ ആകെ ആസ്തി 42,09,70,754 രൂപയാണ്.

മോദി മന്ത്രിസഭയിലെ 56 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്മാരാണ്. ഒരു മന്ത്രിയുടെ ശരാശരി ആസ്തി 14.72 കോടി രൂപയാണ്. 56 മന്ത്രിമാരില്‍നിന്ന് 22 ശതമാനം (22 ശതമാനം) പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതക ശ്രമം, വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍, തെരഞ്ഞെടുപ്പ് ലംഘനം തുടങ്ങിയ കേസുകള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 16 (29 ശതമാനം) മന്ത്രിമാരും മന്ത്രിമാരായുണ്ട്.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം.പിയാ വി. മുരളീധരനെതിരെ ഐ.പി.സി സെക്ഷന്‍- 307 പ്രകാരം കൊലപാതക ശ്രമത്തിന് കേസുണ്ട്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് 6 മന്ത്രിമാര്‍ക്കെതിരെയുണ്ട്.












Click it and Unblock the Notifications