കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതില്‍ ഗൂഡാലോചനയെന്ന് ആരോപണം: ബിജെപിയ്ക്ക് പുതിയ തന്ത്രം!

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ വിരിഞ്ഞ താമര നിലനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കിടെ ബുധനാഴ്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെങ്കിലും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഗുജറാത്തിനെ ഒഴിവാക്കിക്കൊണ്ട് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രത്യേകം പ്രഖ്യാപിക്കുമെന്നും തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 18ന് മുമ്പായി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നിയമസഭയ്ക്ക് 2018 ജനുവരി 22 വരെയാണ് കാലാവധിയുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചുകൊണ്ട് ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് കാണിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

ആദ്യത്തെ റോറോ ഫെറി സര്‍വീസ്

ആദ്യത്തെ റോറോ ഫെറി സര്‍വീസ്

ഒക്ടോബര്‍ 21നാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ആദ്യത്തെ റോറോ ഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്യുന്നത്. 615 കോടി രൂപ ചെവഴിച്ച് മാരിടൈം ബോര്‍ഡാണ് ഫെറിയുടെ നിര്‍മാണ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സൗരാഷ്ട്രയേയും ഗുജറാത്തിന്‍റെ തെക്കന്‍ ഭാഗങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഫെറി സര്‍വീസ്.

 ജി​എസ്ടിയ്ക്ക് ആനുകൂല്യങ്ങള്‍

ജി​എസ്ടിയ്ക്ക് ആനുകൂല്യങ്ങള്‍

ആഗസ്റ്റിലേയും സെപ്തംബറിലേയും ചരക്കുസേവന നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയവരില്‍ നിന്ന് പിഴ ഈടാക്കുന്നില്ലെന്ന് തീരുമാനിച്ചതായിരുന്നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന് അടിച്ച മറ്റൊരു ലോട്ടറി. ഗുജറാത്തിലെ നല്ലൊരു ശതമാനം വരുന്ന വ്യാപാരികളെ കയ്യിലെടുക്കാനുള്ള മോദിയുടെ തന്ത്രങ്ങളാണ് ഇതെന്ന് പറയേണ്ടിവരും. പുതിയ പ്രഖ്യാപനത്തോടെ ഇതുവരെ പിഴയിനത്തില്‍ ഈടാക്കിയ തുക നികുതിദായകരുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. മാസം തോറുമുള്ള ജിഎസ്ടി ആര്‍ 3ബി എന്ന ജിഎസ്ടി റിട്ടേണ്‍ അടുത്ത മാസം 20ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഗുജറാത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സര്‍ക്കാര്‍ ജിഎസ്ടിയ്ക്കുള്ള പിഴ ഒഴിവാക്കിയതും സാമ്പത്തിക മേഖലയിലെ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളതും.

കമ്മീഷന് വിമര്‍ശനം

കമ്മീഷന് വിമര്‍ശനം

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പായി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തിര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം വൈകിപ്പിച്ചുവെന്ന ആരോപണമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇതിനുള്ള ഉദാഹരണമെന്നോണം ചൂണ്ടിക്കാണിക്കാവുന്നതാണ് ഒക്ടോബര്‍ 21ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഫെറി സര്‍വീസ്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫെറി സര്‍വീസ് ആദ്യഘട്ടം എന്ന പേരിലാണ് ആളുകള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന രീതിയില്‍ ഉദ്ഘാടനം നടത്തുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം വൈകിയ സാഹചര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ദേശീയപാതാ വികസനം

ദേശീയപാതാ വികസനം

തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയ്ക്ക് വേണ്ടി ഒത്താശ ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി ദേശീയ പാതാ വികസനത്തിന് ഏഴ് ലക്ഷം കോടി രൂപ അനുവദിച്ചത്. 2022ഓടെ 83,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാനുള്ളതാണ് ദേശീയ പാതാവികസന പദ്ധതി.

 സാഗര്‍മാല പദ്ധതി

സാഗര്‍മാല പദ്ധതി

തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് 28,400 കിലോമീറ്റര്‍ റോഡ‍് നിര്‍മിക്കാനുള്ള പദ്ധതിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. മുംബൈ- കൊച്ചി സാമ്പത്തിക ഇടനാഴി ഉള്‍പ്പെടുന്ന പദ്ധതി അ‍ഞ്ച് വര്‍ഷം കൊണ്ട് 32 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതിയുടെ ചെലവിന്‍റെ 70 ശതമാനവും കേന്ദ്രസര്‍ക്കാരാണ് നിര്‍വഹിക്കുക. പദ്ധതിയ്ക്കുള്ള മൂന്നിലൊന്ന് തുക ഇന്ധനസെസിലൂടെയും നാലിലൊന്ന് വിപണയില്‍ നിന്ന് കടമായുമാണ് ലഭിക്കുക. അവശേഷിക്കുന്ന തുക സ്വകാര്യ നിക്ഷേപം, ബജറ്റ് വിഹിതം എന്നിവ വഴിയും കണ്ടെത്തും.

English summary
These may be the reason for delay in declaring Gujarat election. In between controversies Election commission may announce Gujarat assembly election on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X