Get Updates
Get notified of breaking news, exclusive insights, and must-see stories!

20 ശതമാനം തീവ്രവാദികളെ പിന്തുണയ്ക്കുന്നു, എസ്്പിയുടെ വോട്ടാണ്, 80 ശതമാനം ബിജെപിക്കൊപ്പമെന്ന് യോഗി

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് 80 ശതമാനവും ഇരുപത് ശതമാനവും തമ്മിലുള്ളതാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി യോഗി ആദിത്യനാഥ്. ഇരുപത് ശതമാനം രാമജന്മഭൂമി എതിര്‍ക്കുന്നവരാണ്. ഇവര്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണ്. മഥുര വൃന്ദാവനത്തെയും കാശി വിശ്വനാഥ് ഡാമിനെയും എതിര്‍ക്കുന്നവരാണ്. മാഫിയകളെയും തീവ്രവാദികളെയും കൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവരെന്നും യോഗി പറഞ്ഞു. ഞാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. ഈ തിരഞ്ഞെടുപ്പ് 80-20 പോരാട്ടമാണ്. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ 80 ശതമാനം പേര്‍ പോസിറ്റീവ് എനര്‍ജിയോടെ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും ബിജെപി വിജയിക്കുമെന്നും നേരത്തെ യോഗി പറഞ്ഞിരുന്നു.

1

ഫലം വരുമ്പോള്‍ നമുക്ക് കാണാം, വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ബിജെപി അധികാരത്തിലെത്തും. ദേശീയത, വികസനം, സദ്ഭരണം എന്നിവ ഉയര്‍ത്തിപിടിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ആര് മുഖ്യമന്ത്രിയാവുന്നു എന്നത് പ്രശ്‌നമല്ല. ബിജെപി ജയിക്കുക എന്നതാണ് പ്രധാനം. ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് മറ്റ് ചര്‍ച്ചകള്‍ ആവശ്യമില്ല. ഞങ്ങള്‍ തുടങ്ങിവെച്ച പ്രവര്‍ത്തനം തുടരാന്‍ ജയം ആവശ്യമാണെന്നും യോഗി പറഞ്ഞു. ക്രമസമാധാനം യുപിയില്‍ തിരിച്ച് വന്നിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് യുപിയെ കണ്ടുപഠിക്കാവുന്നതാണ്. യുപിയില്‍ നിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് ഓടിപോവുകയായിരുന്നു. അവരൊക്കെ സുരക്ഷിതമായത് കൊണ്ട് തിരിച്ചെത്തി. ആര്‍ക്കും വിദ്യാഭ്യാസത്തിനായി മറ്റിടങ്ങളിലേക്ക് പോകേണ്ടി വരുന്നില്ല. ക്രിമിനലുകളാണ് ഇപ്പോള്‍ ഓടിപോകുന്നതെന്നും യോഗി പറഞ്ഞു.

കര്‍ഷകര്‍ക്ക് വേണ്ടി ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഒരു പാര്‍ട്ടിയും മുമ്പ് ചെയ്തിട്ടില്ല. കഴിഞ്ഞ 50 വര്‍ഷത്തില്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് ബിജെപി ചെയ്തത്. കര്‍ഷകര്‍ രോഷത്തിലാണ് വെറുതെ പറയുന്നതാണ്. അവരൊരിക്കലും രോഷത്തില്‍ അല്ല. അവര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നുണ്ട്. കരിമ്പ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം ബിജെപി സര്‍ക്കാരാണ് നല്‍കിയത്. പൂട്ടിപ്പോയ പഞ്ചസാര മില്ലുകള്‍ ഞങ്ങളാണ് തുറന്നത്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് സ്വന്തം മണ്ഡലം പോലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംരക്ഷിക്കാനായില്ല. സംശയത്തിന്റെ നിഴലിലുള്ള ഒരു വ്യക്തിയെ ഞങ്ങള്‍ കാര്യമാക്കുന്നില്ലെന്നും യോഗി വ്യക്തമാക്കി.

നോയിഡ സന്ദര്‍ശിക്കുന്നവര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന് മിഥ്യാ ധാരണയുണ്ട്. ഞാന്‍ നോയിഡ സന്ദര്‍ശിച്ചു. ഞാനിതാ കാലാവധി പൂര്‍ത്തിയാക്കാന്‍ പോവുകയാണ്. ബിജ്‌നോറിനെ കുറിച്ചും അങ്ങനൊരു പ്രചാരണമുണ്ട്. അവിടെയും ഞാന്‍ പോകും. ഇത്തരം മിഥ്യകളെ പൊളിക്കാനാണ് ഞാന്‍ ഇവിടെയുള്ളത്. പതിനായിരം പേരാണ് ആകെ അഖിലേഷ് യാദവിന്റെ റാലിക്കുള്ളത്. ബിജെപിയുടെ റാലികള്‍ക്ക് നാല് ലക്ഷം പേരാണ് വരുന്നത്. ഇത് മാധ്യമങ്ങളില്‍ വരുന്നില്ല. 2019ല്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്നിട്ടും തോറ്റു. ഇത്തവണയും അവര്‍ക്ക് നേരിടാന്‍ പോകുന്നത് തോല്‍വി തന്നെയാണെന്നും യോഗി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+