താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ട്രാപ്പായി: മോഷ്ടിക്കാൻ എത്തി; അവസാനം ജീവൻ രക്ഷിക്കാൻ പൊലീസും എത്തി
ശ്രീകാകുളം: ആഭരണം മോഷ്ടിക്കാൻ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ കുടുങ്ങി. ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയായ ശ്രീകാകുളം ജില്ലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി മോഷ്ടാവ് ക്ഷേത്രത്തിന് ഉളളിൽ ഒരു കുഴി തിരന്നിരുന്നു. ഇതിലൂടെ ആയിരുന്നു ഇയാൾ ക്ഷേത്രത്തിന് ഉളളിൽ കയറിയത് . എന്നാൽ, മോഷണം കഴിഞ്ഞ് തിരിച്ച് ഇറങ്ങിയ ഇയാൾ കുഴിയിൽ കുടുങ്ങുകയാണ് ചെയ്തത്.
ക്ഷേത്രത്തിലെ ചുമരിന് ഉളളിൽ ആണ് ഇയാൾ ദ്വാരം ഉണ്ടാക്കിയത്. തുടർന്ന് ഇയാൾ ഇതിലൂടെ മോഷണത്തിനായി ക്ഷേത്രത്തിന് ഉളളിൽ കയറി. ക്ഷേത്രത്തിന് ഉളളിൽ ഉണ്ടായിരുന്ന വെള്ളി ആഭരണങ്ങളും, പണവും മോഷ്ടാവ് കവർന്നു. പാപ്പാ റാവു (30) എന്ന മോഷ്ടാവാണ് ക്ഷേത്രത്തിന്റെ വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കവർന്ന് എടുത്തത്.

എന്നാൽ, പാപ്പാ റാവുവിന്റെ ആദ്യത്തെ മോഷണം അല്ല ഇത്. ഇതിന് മുൻപും പലയിടങ്ങളിൽ ഇദ്ദേഹം മോഷണം നടത്തി എന്നാണ് റിപ്പോർട്ട്. മോഷണം നടത്തിയ കയ്യിൽ കിട്ടിയ ആഭരണങ്ങളുമായി ഇയാൾ പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കുടുങ്ങിയത്.ക്ഷേത്രത്തിന് ഉളളിൽ കയറിയ അതേ വഴിയിലൂടെ തന്നെ പുറത്തേക്ക് ഇറങ്ങാൻ ആയിരുന്നു ശ്രമം. ഈ ശ്രമം ആണ് പരാജയം ആയത്. മോഷ്ടാവ് പുറത്ത് ഇറങ്ങാൻ സാധിക്കാതെ കുഴിയിൽ കുടുങ്ങി. തുടർന്ന് സഹായത്തിനായി നിലവിളിക്കുകയും കുഴിയിൽ കിടന്ന് കരയുകയും ചെയ്യുകയായിരുന്നു.

നിലവിളി സമീപത്തെ ഫാമിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, ഇവർക്ക് മോഷ്ടാവിനെ സഹായിക്കാൻ കഴിഞ്ഞിരുന്നില്ല. തൊഴിലാളികൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയാണ് ചെയ്തത്. വിവരം അറിഞ്ഞതിന് പിന്നാലെ പൊലീസ് എത്തി മോഷ്ടവിനെ രക്ഷിക്കാനുളള മാർഗ്ഗങ്ങൾ സ്വീകരിച്ചു. ക്ഷേത്രത്തിന്റെ വാതിൽ തുറന്ന് അകത്ത് നിന്നും മോഷ്ടാവിനെ പുറത്തേക്ക് മാറ്റുകയായിരുന്നു പോലീസ്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

അതേസമയം, സംഭത്തിന് പിന്നാലെ പാപ്പാ റാവുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സമീപത്തുളള ഒരാൾ ആയിരുന്നു വൈറൽ ആയ വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ കുടങ്ങിപ്പോയ മോഷ്ടാവിന്റെ അവസ്ഥയും വീഡിയോയിൽ വിവരിക്കുന്നുണ്ട്. അരക്കെട്ട് കുടുങ്ങിയ നിലയിൽ ആണ് മോഷ്ടാവിനെ കാണാൻ കഴിയുക. വൈറൽ ആയ വീഡിയോയിൽ സഹായിക്കാൻ അഭ്യർത്ഥിക്കുന്നതും കാണാൻ കഴിയും.

ക്ഷേത്രത്തിലെ ആഭരണങ്ങളോട് ഉളള അത്യാഗ്രഹം മോഷ്ടാവ് ജനൽ തകർത്ത് ക്ഷേത്രത്തിന് അകത്ത് കയറി. മോഷണം നടത്തിയതിന് പിന്നാലെ മോഷ്ടാവ് കുടങ്ങുകയായിരുന്നു. അയാൾക്ക് പുറത്തിറങ്ങാനോ അകത്ത് കയറാനോ കഴിയുന്നില്ല. ഒരു ദ്വാരത്തിന് ഉളളിലാണ് മോഷ്ടാവെന്ന് വീഡിയോ ചിത്രീകരിച്ച വ്യക്തി പറഞ്ഞു.

അതേസമയം, മോഷ്ടാവ് ക്ഷേത്രത്തിൽ നിന്നും കവർന്ന ആഭരണങ്ങളിൽ ഒമ്പത് ഗ്രാം വെള്ളിയും 650 രൂപയും ഉണ്ടെന്ന് കാഞ്ചിലി സബ് ഇൻസ്പെക്ടർ ചിരഞ് ജീവി പറഞ്ഞു. " ചൊവ്വാഴ്‌ച ഉച്ച തിരിഞ്ഞ് ആയിരുന്നു മോഷ്ടാവ് ഇവിടെ കുടങ്ങിയത്. ഏകദേശം 15 മിനിറ്റോളം ഇയാൾ കുടുങ്ങി കിടന്നു. പൊലീസ് എത്തിയാണ് മോഷ്ടാവിനെ പുറത്ത് ഇറക്കിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
Recommended Video

അതേസമയം, ഇയാളെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ പി സി സെക്ഷൻ 454 തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് ഇദ്ദേഹം ആറ് കുറ്റ കൃത്യങ്ങളിൽ പ്രതി ആണെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അവനവൻ കുഴിച്ച കുഴിയിൽ അവനവൻ തന്നെ വീണു എന്ന പഴഞ്ചൊല്ലിന് സമാനമായ സാഹചര്യം ആണ് ഉണ്ടായതെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായി.












Click it and Unblock the Notifications