രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രവചനാതീതം: എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ
ദില്ലി: രാജ്യത്ത് കോവിഡ് തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. മുന്നാം തരംഗം പ്രവചനാതീതമാണ്. അതിന് രാജ്യം സാക്ഷ്യം വഹിക്കുമോ എന്നത് ആളുകളുടെ ജാഗ്രതെയെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ മികച്ച രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നാല്‍ നമുക്ക് മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയുമെന്നും വിശാഖപട്ടണത്തെ ഗിതം ഇൻസ്റ്റിറ്റ്യൂട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഡോക്ടര്‍ ഗുലേറിയ പറഞ്ഞു.
വൈറസ് എങ്ങനെ പെരുമാറുന്നു എന്നത് മാത്രമാണ് പ്രവചനാതീതമായ ഭാഗം. "എന്നാൽ രണ്ടാമത്തെ തരംഗം പോലെ മോശമായ ഒരു മൂന്നാം തരംഗം നമ്മൾ നേരിടേണ്ടി വരുമെന്ന് ഞാൻ കരുതുന്നില്ല," ഗുലേറിയ പറഞ്ഞു. കുട്ടികൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ " ബാധിക്കപ്പെടാന്‍ സാധ്യത കുടൂതലാണ്" - എന്നായിരുന്നു മൂന്നാമത്തെ തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്കകളെ പരാമർശിച്ചുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എയിംസ് മേധാവി നല്‍കിയ മറുപടി.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം
മുതിർന്നവർ കുത്തിവയ്പ് എടുക്കുന്നു, കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നില്ല എന്നതാണ് പൊതുവികാരം, അതിനാൽ ഒരു പുതിയ തരംഗം ഉണ്ടെങ്കിൽ അത് കൂടുതൽ ബാധിക്കാന്‍ സാധ്യത കൂട്ടികള്‍ ഉള്‍പ്പടേയുള്ള വാക്സിന്‍ എടുക്കാത്തവരേയാകും. അതേസമയം സീറോ സർവേ പ്രകാരം 50 ശതമാനത്തിലധികം കുട്ടികൾക്കെങ്കിലും ഇതിനകം രോഗം ബാധിച്ചിട്ടുണ്ടാകും. അതിനാല്‍ തന്നെ ആന്റിബോഡികളുണ്ടെന്നും ഗുലേറിയ ചൂണ്ടിക്കാട്ടി.
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കുട്ടികൾക്കും വാക്സിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളും വാക്സിനേഷന്‍ എടുക്കാന്‍ തുടങ്ങുന്നതോടെ അവര്‍ കൂടുതല്‍ സൂരക്ഷിതരായിരിക്കും. രുതരമായ രോഗത്തെ സംബന്ധിച്ചിടത്തോളം വാക്സിനുകൾ ഇപ്പോഴും ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. "കോവിഡ് -19 നെ തുടര്‍ന്നുള്ള ഗുരുതരമായ രോഗങ്ങളും മരണവും തടയാൻ വാക്സിനുകൾ സഹായിക്കുന്നു. അണുബാധകൾ ഇപ്പോഴും ഉണ്ടാകുന്നുണ്ടെങ്കിലും പ്രധാനമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ് രോഗബാധിതരാവുന്നത്. അതുകൊണ്ടാണ് കൂടുതൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതെന്ന് ഞങ്ങൾ പറയുന്നത്,"- ഗുലേറിയ പറഞ്ഞു.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍
"പ്രതിരോധ കുത്തിവയ്പ്പിനു ശേഷവും രോഗം ബാധിക്കുന്നവരെ ബ്രേക്ക് ത്രൂ അണുബാധ എന്ന് വിളിക്കുന്നു. താരതമ്യേന ഇവര്‍ ക്ക് ചെറിയ തോതിലുള്ള അണുബാധയാണ് ഉണ്ടാവുന്നത്. അതിനാൽ ഗുരുതരമായ രോഗങ്ങളിൽ നിന്ന് പ്രതിരോധം നൽകുന്നതിൽ വാക്സിനുകൾ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രാജ്യത്തെ സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അടുത്ത തരംഗം രാജ്യത്ത് ഉടനെ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 12,294 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.03 എന്ന ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നത് ആശങ്കയിക്ക് ഇടയാക്കുന്നു.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications