രാഹുലിനെ ഈ രാജ്യത്തിന് ആവശ്യമാണ്; സ്വത്തുക്കൾ രാഹുൽ ഗാന്ധിക്ക് ഇഷ്ടദാനം നൽകി എഴുപത്തിയെട്ടുകാരി
ഡെറാഡൂൺ: തന്റെ സ്വത്തുക്കൾ എല്ലാം കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇഷ്ടദാനമായി നൽകി ഉത്തരാഖണ്ഡിലെ ഒരു മുതിർന്ന സ്ത്രീ. ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിയാൽ എന്ന എഴുപത്തിയെട്ടുകാരിയാണ് 50 ലക്ഷം രൂപ വിലവരുന്ന തന്റെ സ്ഥലവും 10 പവൻ സ്വർണാഭരണവും അടങ്ങിയ സ്വത്തിന്റെ രേഖകൾ രാഹുൽ ഗാന്ധിക്ക് നൽകാനായി കോൺ ഗ്രസ് പാർട്ടിക്ക് കൈമാറിയത്. കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങിന്റെ വസതിയിൽ വച്ചായിരുന്നു സംഭവം. കോൺഗ്രസ് മെട്രോപൊളിറ്റൻ പ്രസിഡന്റ് ലാൽചന്ദ് ശർമ്മയും സംഭവത്തിന് സാക്ഷിയായിരുന്നു.
ഡെറാഡൂണിൽ തനിക്കുള്ള എല്ലാ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റുകയാണെന്ന് ഈ അമ്മ പറയുന്നു. തന്റെ സ്വത്തുകൾ രാഹുലിന് കൈമാറണെന്ന ആഗ്രഹം പുഷ്‌പ ഡെറാഡൂൺ കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുൽ ഗാന്ധിക്ക് നൽകിക്കൊണ്ട് പുഷ്പ മുൻജിയൽ ഡെറാഡൂൺ കോടതിയിൽ വിൽപത്രം സമർപ്പിച്ചു. ഡെറാഡൂൺ നഗരത്തിന്റെ മധ്യേ തന്നെയാണ് പുഷ്പയുടെ സ്ഥലം സ്ഥിതി ചെയ്യുന്നത്. രാഹുൽ ഗാന്ധിയെ ഈ രാജ്യത്തിന് ആവശ്യമാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുൻജിയൽ പറഞ്ഞതായി ലാൽചന്ദ് ശർമ്മ പറഞ്ഞു.

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിച്ചതായി പുഷ്പ മുഞ്ജിയാൽ ഞങ്ങളോട് പറഞ്ഞു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും രാഷ്ട്ര സേവനത്തിനായി സ്വയം സമർപ്പിച്ചവരാണ്. ഇത് അവരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് പുഷ്പ പറഞ്ഞതായി ശർമ്മ കൂട്ടിച്ചേർത്തു. ഉടമസ്ഥാവകാശത്തിനായി ആളുകൾ പോരാടുന്ന കാലത്ത് മുതിർന്ന സ്ത്രീ ചെയ്തത് പ്രശംസനീയമായ ജോലിയാണ് കോൺ ഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങ് പറഞ്ഞു.
സംഭവത്തിൽ രാഹുലിന്റെ പ്രതികരണം ഇതുവരെയും ലഭ്യമായിട്ടില്ല. അതേ സമയം രാജ്യത്തെ വില വർധനവിനെ വിമർശിച്ച് രാഹുൽ രം ഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് പ്രധാൻ മന്ത്രി ജൻ ധൻ ലൂട്ട് യോജനയാണെന്ന് രാഹുൽ ആരോപിച്ചു. ട്വിറ്ററിൽ ഇട്ട കുറിപ്പിലാണ് ഇക്കാര്യം കണക്ക് സഹിതം വ്യക്തമാക്കിയിരിക്കുന്നത്. 2014 മേയ് മാസത്തിലേയും ഇപ്പോഴത്തേയും കണക്ക് താരതമ്യം ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇരുചക്രവാഹനങ്ങളിൽ 714 രൂപയ്ക്ക് അന്ന് ഫുൾ ടാങ്ക് ഇന്ധനമടിക്കാമായിരുന്നുവെങ്കിൽ ഇന്ന് അതിന് 1,038 രൂപ വേണ്ടിവരും. എന്നും കാറിന് 2,856 രൂപയ്ക്ക് അടിച്ചിരുന്നു അതേസമയം, ഇപ്പോൾ 4,152 രൂപ വേണം എന്നും ട്വീറ്റിൽ പറയുന്നു.












Click it and Unblock the Notifications