കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ തുക കൊണ്ട് ഗ്രാമത്തില്‍ റോഡു നിര്‍മ്മിച്ച് വിമുക്ത ഭടന്‍ !!

  • By Pratheeksha
Google Oneindia Malayalam News

വരാണാസി: സ്വന്തം ഭൂമിയില്‍ നിന്നും ഒരു തരിപോലും പൊതു ഉപയോഗത്തിനു വിട്ടുകൊടുക്കാത്തവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. പുരയിടത്തില്‍ കൂടി റോഡു വരണം. പക്ഷേ ഭൂമി വിട്ടു നല്‍കാന്‍ ആരും തയ്യാറായിരിക്കില്ല. ഇതിനൊരപവദമാണ് ഉത്തര്‍പ്രദേശിലെ വരാണാസി സ്വദേശിയായ ബാഗുറാം മൗര്യ. വിമുക്ത ഭടനായ ബാഗുറാം തന്റെ പെന്‍ഷന്‍ തുക സ്വരൂപിച്ചാണ് തന്റെ ഗാമത്തില്‍ ഒരു കിലോമീറ്ററിലധികം നീളമുള്ള റോഡ് നിര്‍മ്മിച്ചത്.

ഏകദേശം നാലു ലക്ഷത്തോളം രൂപയാണ് ബാഗുറാമിന് റോഡു നിര്‍മ്മാണത്തിനു ചിലവായത്. ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനത്തില്‍ ബാഗുറാം റോഡ് ഗ്രാമവാസികള്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. ബാഗുറാം 1978 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. 2012 ല്‍ ലഫ്റ്റനന്റ് ആയി വിരമിച്ച ബാഗുറാമിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആദരിച്ചിരുന്നു. വരാണാസിയിലെ ഹീരാംപുര്‍ ഗ്രാമത്തില്‍ ഇതിനു മുന്‍പ് നല്ലൊരു റോഡ് ഇല്ലായിരുന്നു.

soldier

ഗ്രാമവാസികളുടെ നിവേദനങ്ങള്‍ പാഴാവുകയല്ലാതെ അധികാരികള്‍ ഇവരുടെ ആവശ്യത്തിനെതിരെ കണ്ണടക്കുകയായിരുന്നു. കുണ്ടും കുഴികളും നിറഞ്ഞ വഴികളിലൂടെയായിരുന്നു ഗ്രാമവാസികള്‍ സഞ്ചരിച്ചിരുന്നത്. ഇപ്പോള്‍ പുതിയ റോഡു കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. വാരാണസിയിലെ ബബത്പുര്‍ രജതലാബ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.

പ്രസ്തുത റോഡ് ഇന്റര്‍ ലോക്ക് ചെയ്യുന്നതു സംബന്ധിച്ചും ഗ്രാമവാസികള്‍ ഇതിനകം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. തന്റെ കൈയ്യില്‍ ഇനി പണമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ താന്‍ തന്നെ റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നത് ഏറ്റെടുക്കുമായിരുന്നെന്നുമാണ് ബാഗുറാം പറയുന്നത്.

English summary
On the occasion of India’s 70th Independence Day, an ex-soldier of the Indian Army has gifted a road to the people of his village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X