ഇത് ഇന്ത്യൻ ജനാധിപത്യത്തെ താറടിക്കാനുള്ള ശ്രമം; ഫോൺ ചോർത്തൽ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രസർക്കാർ
ദില്ലി; പെഗാസസ് സോഫ്റ്റ്വവെയർ ഉപയോഗിച്ച് 300 ഓളം പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്നുള്ള ആരോപണം നിഷേധിച്ച് കേന്ദ്രസർക്കാർ. ഇന്ത്യൻ ജനാധിപത്യത്തേയും അതിന്റെ സ്ഥാപനങ്ങളേയും താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിവാദങ്ങളിൽ പാർലമെന്റിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
പാർലമെന്റിലെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത് യാദൃശ്ചികമല്ല.മുൻപും പൊഗസ് ഉപയോഗിച്ച് വിവരങഅങൾ ചോർത്തിയെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ആ റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിസ്ഥാനമുണ്ടായിരുന്നില്ല, മാത്രമല്ല എല്ലാ കക്ഷികളും ആ ആരോപമങ്ങൾ നിരസിക്കുകയും ചെയ്തു,മന്ത്രി പറഞ്ഞു. ജുലൈ 18 ന് ചില വെബ്സൈറ്റുകൾ പ്രസിദ്ധീകരിച്ച പുതിയ ആരോപണങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ താറടിച്ച് കാണിക്കാനാണ്, മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടയിൽ പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കൾ എന്നിവരുടെ ഫോൺകോളുകൾ ചോർത്തിയതായി റിപ്പോർട്ട് ഉണ്ട്. കൂടാതെ മന്ത്രി അശ്വനി വൈഷ്ണവിന്റേയും പ്രഹ്ളാദ് പട്ടേല്‍,പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി തുടങ്ങിയവരുടെ ഫോൺ വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ടുണ്ട്.
കേന്ദ്രമന്ത്രിമാർ ,പ്രമുഖ മാധ്യമപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി രാജ്യത്തെ മൂന്നൂറോളം പ്രമുഖരുടെ വിവരങ്ങൾ ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസിന്റെ സഹായത്തോടെ ചോർത്തിയെന്നാണ് വിദേശമാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റ്, ദ ഗാര്‍ഡിയന്‍, കൂടാതെ ഇന്ത്യൻ മാധ്യമമായ ദി വയർ എന്നിവർ പുറത്തുവിട്ട റിപ്പോർട്ടുകൾ. അതേസമയം സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇന്ന് രാജ്യസഭയിൽ വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications