കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് നോട്ട് നിരോധനം 2.0! കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി, സാമ്പത്തിക രംഗം തകർക്കുന്നു!

Google Oneindia Malayalam News

ദില്ലി: കൊവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കും ജനങ്ങളുടെ കൈകളിലേക്കും പണം എത്തിച്ച് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.

ഇത് നോട്ട് നിരോധനം 2.0. ആണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി. കൊവിഡിന് മുന്‍പുളള സാഹചര്യങ്ങള്‍ രാജ്യത്തെ തകര്‍ച്ചയില്‍ നിന്നും വീണ്ടെടുക്കുന്നതിനെ എങ്ങനെ സ്വാധീനിക്കും എന്ന ഹിന്ദുസ്ഥാന്‍ ടൈംസിലെ ലേഖനം പങ്കുവെച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.

modi

Recommended Video

cmsvideo
Rahul Gandhi Roasts Centre For Failed Lockdown | Oneindia Malayalam

പതിനായിരം രൂപ വീതം സര്‍ക്കാര്‍ പാവങ്ങളുടെ കയ്യിലേക്ക് എത്തിക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. മാത്രമല്ല ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ഇന്നത്തെ തകര്‍ന്ന അവസ്ഥയില്‍ നിന്നും കരകയറ്റുന്നതിന് വേണ്ടിയുളള സാമ്പത്തിക പാക്കേജും സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലോക്ക്ഡൗണ്‍ കൊവിഡ് നിയന്ത്രണത്തില്‍ പരാജയം ആണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളിലേയും ഇന്ത്യയിലെയും കണക്കുകളുടെ ഗ്രാഫ് നിരത്തിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഒരു പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയിരിക്കും എന്നാണ് ഗ്രാഫിനൊപ്പം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ കണക്കുകളോടാണ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ കണക്കുകള്‍ താരതമ്യം ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കൊവിഡ് നിയന്ത്രണത്തിന് രാജ്യത്തെ സഹായിച്ചിട്ടില്ല എന്നാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന വാദം. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം കൊവിഡ് നിയന്ത്രിക്കാനായി എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

English summary
This is Demon 2.0., Tweets Rahul Gandhi against Modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X