അസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെ
ഗുവാഹട്ടി; അസം നിയസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അടുത്ത വർഷം ഏപ്രിലിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനോടകം തന്നെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. ഇക്കുറിയും ഭരണ തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്ത് ബിജെപി. 100 സീറ്റുകൾ വരെ നേടാൻ സാധിക്കുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.
എന്നാൽ ബിജെപിയുടെ മോഹങ്ങൾക്ക് തടയാൻ ചില നിർണായക തിരുമാനങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് നീക്കം വിജയം കണ്ടാൽ അത് കനത്ത തിരിച്ചടിയാകും സംസ്ഥാനത്ത് ബിജെപിക്ക് സമ്മാനിക്കുക.

പൗരത്വ പ്രതിഷേധം
പൗരത്വ നിയമ പ്രതിഷേധങ്ങളോടെയാണ് അസമിൽ ബിജെപി വിരുദ്ധ വികാരം ശക്തമായത്. നിയമത്തിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമായിരുന്നു ഉയർന്നത്. ഭരണകക്ഷിയിലെ പ്രധാന പാർട്ടികളായ ബിജെപിയും അസം ഗണ പരിഷത്തും നിയമത്തെ ചൊല്ലി ഇടഞ്ഞു. നിരവധി നേതാക്കൾ ബിജെപി വിട്ടു.

കാര്യങ്ങൾ മാറി മറിഞ്ഞു
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങലിലെ മുസ്ലീം ഇതര വിഭാഗങ്ങളിലെ അഭയാര്‍ഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ബിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്നാണ് അസം ജനത ഉയർത്തുന്ന ആശങ്ക. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നൽകുന്നതോടെ ഗോത്രവര്‍ഗക്കാരുടെ ജീവിതമാര്‍ഗവും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ
കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധത്തിന് താത്കാലികമായി അവസാനമായത്. എന്നാൽ പൗരത്വ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന് വന്ന ബിജെപി വിരുദ്ധത മുതലെടുക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്ന പാർട്ടികളുമായി സഖ്യത്തിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

സഖ്യത്തിൽ പോരാടും
അതിന്റെ ആദ്യ പടിയായി ബദ്ധശത്രുവെന്ന് കണക്കാക്കി പോന്നിരുന്ന ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫുമായി കൈകോർക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി ആണ് സഖ്യത്തിലെത്താനുള്ള തിരുമാനം വ്യക്തമാക്കിയത്.

കോൺഗ്രസ് മത്സരിച്ചത്
ഇക്കഴിഞ്ഞ രാജ്യസഭ തിരഞ്ഞെടുപ്പിൽ എഐയുഡിഎഫുമായി സഖ്യത്തിലായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിൽ സഖ്യസ്ഥാനാർത്ഥിയായി അജിത് കുമാർ ബുയാൻ രാജ്യസഭയിലേക്ക് വിജയിച്ച് കയറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യത്തിലെത്താൻ കോൺഗ്രസ് തിരുമാനിച്ചത്.

ശക്തമായ സ്വാധീനം
ബംഗാളി മുസ്ലീങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമപള്ള എഐയുഡിഎഫിനെ
ബിജെപിയുടെ ബി ടീമായിട്ടായിരുന്നു കോൺഗ്രസ് വിശേഷിപ്പിച്ചിരുന്നത്. കോൺഗ്രസ് വോട്ട് പിളർത്താനാണ് എഐയുഡിഎഫിലൂടെ ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ ബിജെപിയോട് പൊരുതാൻ സമാനമനസ്കരുടെ സഖ്യം വേണമെന്ന തിരിച്ചറിവാണ് എഐയുഡിഎഫുമായി കൈകോർക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന് നേതാക്കൾ പറയുന്നു.

സ്വാഗതം ചെയ്യുകയാണ്
എഐയുഡിഎഫുമായി മാത്രമല്ല ബിജെപി വിരുദ്ധ പാർട്ടികളെയെല്ലാം സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രിപുൺ ബോറ പറഞ്ഞു.
2016ലെ തിരഞ്ഞെടുപ്പിലാണ് ബിജെപി മുന്നേറ്റം നടത്തിയത്. കേവല ഭൂരിപക്ഷം കിട്ടാതിരുന്ന ബിജെപി അസം ഗണപരിഷത്ത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഹായത്തോടെയാണ് ഭരണം പിടിച്ചത്.

തനിച്ച് പോരാടി
അന്ന് തനിച്ചായിരുന്നു ഞങ്ങൾ പോരാടിയത്. എന്നാൽ ഇക്കുറി സഖ്യത്തിലാണ് ബിജെപിക്കെതിരെ തങ്ങൾ പട നയിക്കുന്നതെന്നും ബോറ പറഞ്ഞു.എതിർപ്പുകളെല്ലാം മാറ്റിവെയ്ക്കേണ്ട സമയമാണിത്. ഇടതുപക്ഷ പാർട്ടികളും സഖ്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി അമിനുൾ ഇസ്ലാം പറഞ്ഞു.

അതൃപ്തി പുകയുന്നു
അസമിലെ 126 അംഗ നിയമസഭയിൽ 2016 ൽ 60 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 64 പേരുടെ പിന്തുണയാണ് വേണ്ടത്. എജിപിക്ക് 14 സീറ്റും ബിപിഎഫിന് 12 സീറ്റുകളുമാണ് ലഭിച്ചത്.അതേസമയം എഐയുഡിഎുമായുള്ള സഖ്യത്തിൽ കോൺഗ്രസിനുള്ളിൽ തൃപ്തി പുകയുകയാണ്.

ഹിന്ദു വോട്ടുകൾ
സഖ്യം ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്ന പരാതി. അതുവഴി ബിജെപിക്ക് കാര്യങ്ങൾ അനുകൂലമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു . നടപടിയിൽ അതൃപ്തി അറിയിച്ച് ദേശീയ നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതാക്കൾ.
'ആയിഷയും ഹൈറയും.. സിയാദ് യാചിച്ചത് ഈ പൊന്നോമന മക്കൾക്കായി ജീവിക്കാൻ വേണ്ടിയായിരുന്നു'
വേലിതന്നെ വിളവ് തിന്നുന്ന അപമാനകരമായ അവസ്ഥ; സർക്കാരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
ബിഹാറിൽ ബാലറ്റ് പേപ്പർ തിരിച്ചെത്തുമോ? കോൺഗ്രസും ആർജെഡിയും രംഗത്ത്നർണായകം