സൈബർ തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നത് ഇങ്ങനെ; അതീവ ജാഗ്രത നിർദ്ദേശവുമായി സർക്കാർ
ഇന്ത്യയിൽ ഡിജിറ്റൽ നിക്ഷേപ തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടെലിഗ്രാം, വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളും വ്യാജ ട്രേഡിംഗ് ആപ്പുകളും ഉപയോഗിച്ചാണ് നിരപരാധികളെ പണക്കെണിയിൽ വീഴ്ത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡോക്ടർമാർ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, ധനകാര്യ വിദഗ്ധർ എന്നിവർക്ക് സംഘടിത ഓൺലൈൻ തട്ടിപ്പ് ശൃംഖലകളിലൂടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്.
വളരെ പ്രൊഫഷണലായ രീതിയിലും സാങ്കേതിക തികോടും കൂടിയാണ് കുറ്റവാളികൾ തട്ടിപ്പ് നടത്തുന്നത്. അതുകൊണ്ട് വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികമായി വിവരമുള്ളവർ പോലും കെണിയിൽ പെടുകയാണ്. തട്ടിപ്പുകളുടെ ഈ സ്വഭാവം അവയെ കൂടുതൽ അപകടകരമാക്കുന്നു. നിക്ഷേപ തട്ടിപ്പുകൾ ഇപ്പോൾ ഫോണുകളിലൂടെയല്ല നടക്കുന്നത്. പകരം വ്യാജ ധനകാര്യ കമ്പനികളെപ്പോലെയാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്. ഒരു വ്യക്തിയെ അവരുടെ സമ്മതമില്ലാതെ വാട്ട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ ഗ്രൂപ്പുകൾ ഓഹരി വിപണി അല്ലെങ്കിൽ ക്രിപ്റ്റോകറൻസി ചർച്ചാ ഫോറങ്ങളാണെന്ന് തോന്നിപ്പിക്കും. "വലിയ ലാഭത്തിന്റെ" സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്യുകയും അഡ്മിനിസ്ട്രേറ്റർമാരെ പ്രശംസിക്കുകയും ദിവസവും ലക്ഷങ്ങൾ സമ്പാദിക്കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ഡസൻ കണക്കിന് വ്യാജ അംഗങ്ങൾ ഈ ഗ്രൂപ്പുകളിൽ ഉണ്ടാകും.

പിന്നീട്, "വിദഗ്ദ്ധൻ" അല്ലെങ്കിൽ "സെബി രജിസ്റ്റർ ചെയ്ത ഉപദേഷ്ടാവ്" എന്ന് സ്വയം പരിചയപ്പെടുത്തുന്നയാൾ സ്റ്റോക്ക് ടിപ്പുകൾ, ബിറ്റ്കോയിൻ ട്രേഡുകൾ അല്ലെങ്കിൽ ഐപിഒ ഉപദേശങ്ങൾ പങ്കുവെക്കാൻ തുടങ്ങും. ഇരകളോട് ഒരു മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ഒരു പ്രത്യേക വെബ്സൈറ്റ് സന്ദർശിക്കാനോ ആവശ്യപ്പെടും. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കാൻ ഇവരെ പ്രോത്സാഹിപ്പിക്കും
വിശ്വാസം നേടിയെടുക്കുന്നതിനായി, തട്ടിപ്പുകാർ മറ്റ് ഇരകളിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് ചെറിയ ലാഭവിഹിതം തിരികെ നൽകും. ഇത് യഥാർത്ഥത്തിൽ ഒരു ക്ലാസിക് പൊൻസി തട്ടിപ്പ് രീതിയാണ്. ഇരകളെ പൂർണ്ണമായി വിശ്വസിപ്പിച്ച് കഴിഞ്ഞാൽ, തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള വ്യാജ ട്രേഡിംഗ് ആപ്പിലോ വെബ്സൈറ്റിലോ വലിയ തുകകൾ നിക്ഷേപിക്കാൻ അവർക്ക് നിർദ്ദേശം നൽകും. ഡാഷ്‌ബോർഡുകളിൽ ലാഭം വർദ്ധിക്കുന്നതായി കാണിക്കുമെങ്കിലും, പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പുതിയ ന്യായീകരണങ്ങൾ കണ്ടെത്തും.
നികുതികൾ, പ്രോസസ്സിംഗ് ഫീസ്, വാലറ്റ് ചാർജുകൾ, ജിഎസ്ടി, അക്കൗണ്ട് അപ്‌ഗ്രേഡുകൾ എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ തടസ്സം സൃഷ്ടിക്കും. ഇങ്ങനെ, അക്കൗണ്ടുകൾ പൂർണ്ണമായി കാലിയാകുന്നതുവരെ ഇരകൾ കൂടുതൽ പണം അയച്ചുകൊണ്ടിരിക്കും. ഈ തട്ടിപ്പുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്ന നിരവധി യഥാർത്ഥ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിശാഖപട്ടണത്ത്, ഒരു ഡോക്ടർക്ക് വാട്ട്സ്ആപ്പ് സ്റ്റോക്ക് മാർക്കറ്റ് ഗ്രൂപ്പിൽ കുടുങ്ങി 2.5 കോടി രൂപ നഷ്ടമായി.
ഹൈദരാബാദിൽ സമാനമായ ഒരു കേസിൽ, മറ്റൊരു ഡോക്ടർക്ക് രണ്ട് മാസത്തിനുള്ളിൽ 46 ഓൺലൈൻ കൈമാറ്റങ്ങളിലൂടെ 4.7 കോടി രൂപ നഷ്ടപ്പെട്ടു. നവി മുംബൈയിൽ, ഒരു എച്ച്ആർ മാനേജർക്ക് സെബി ലിങ്ക്ഡ് അഡ്വൈസറായി പരിചയപ്പെടുത്തിയ ഒരാളുടെ വാക്കുകേട്ട് 36.74 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. താനെയിൽ, ഒരു എൻബിഎഫ്സി ജീവനക്കാരന് വ്യാജ ക്രിപ്റ്റോ, ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി 79 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.
കുർളയിൽ 33 വയസ്സുള്ള ഒരു ഐടി പ്രൊഫഷണലിന് ടെലിഗ്രാം അധിഷ്ഠിത ബിറ്റ്കോയിൻ പദ്ധതിയിൽ ഏകദേശം 7 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒഡീഷയിലെ കട്ടക്കിൽ, വ്യാജ കമ്പനികളും മ്യൂൾ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നിരവധി നിക്ഷേപകരെ കബളിപ്പിച്ച ഒരു ടെലിഗ്രാം അധിഷ്ഠിത നിക്ഷേപ തട്ടിപ്പ് പൊലീസ് അടുത്തിടെ കണ്ടെത്തി. ഏഴ് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. 90 ലക്ഷം രൂപ മരവിപ്പിക്കുകയും ചെയ്തു.
വിദ്യാസമ്പന്നരായ ആളുകൾ പോലും ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നതിന് ചില പ്രധാന കാരണങ്ങളുണ്ട്. പ്രൊഫഷണലായി തോന്നിക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും, വ്യാജ സെബി രജിസ്ട്രേഷൻ നമ്പറുകൾ, സാക്ഷ്യപത്രങ്ങൾ നൽകുന്ന ഡസൻ കണക്കിന് വ്യാജ ഉപയോക്താക്കൾ, വിശ്വാസം വളർത്തുന്നതിനായി തുടക്കത്തിൽ നൽകുന്ന ലാഭം ഇവയെല്ലാം തട്ടിപ്പിലേക്ക് ആളുകളെ അറിയാതെ വീഴ്ത്തും.ഈ സംവിധാനങ്ങൾ നിയമപരവും ഡാറ്റാധിഷ്ഠിതവുമാണെന്ന് തോന്നുന്നതുകൊണ്ടാണ് ഡോക്ടർമാർ, ധനകാര്യ വിദഗ്ധർ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ എന്നിവർ പോലും കെണിയിൽ വീഴുന്നത്.
ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കേന്ദ്ര സർക്കാർ ശക്തവും ബഹുമുഖവുമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലും 24x7 പ്രവർത്തിക്കുന്ന 1930 എന്ന ഹെൽപ്‌ലൈനും ഇപ്പോൾ ഇന്ത്യയിലുണ്ട്. പരാതി ലഭിച്ചാലുടൻ ബാങ്കുകൾക്കും ഡിജിറ്റൽ വാലറ്റുകൾക്കും തത്സമയം മുന്നറിയിപ്പ് നൽകി പണം പിൻവലിക്കുന്നതിന് മുമ്പായി അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധിക്കും.
തട്ടിപ്പ് ശൃംഖലകൾ, ടെലിഗ്രാം ചാനലുകൾ, വ്യാജ ആപ്പുകൾ, അന്താരാഷ്ട്ര പണമിടപാടുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ആരംഭിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെബി, ബാങ്കുകൾ, പേയ്മെന്റ് ഗേറ്റ്‌വേകൾ, ടെലികോം ദാതാക്കൾ എന്നിവരുമായുള്ള ഏകോപനത്തിലൂടെ ആയിരക്കണക്കിന് മ്യൂൾ അക്കൗണ്ടുകളും സിം കാർഡുകളും ബ്ലോക്ക് ചെയ്യുന്നുണ്ട്. അസാധാരണമായ ഇടപാടുകളും വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും കണ്ടെത്താൻ നൂതന എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രീകൃത സൈബർ പരിശീലനം ലഭിച്ചുവരികയാണ്. ഡിജിറ്റൽ തട്ടിപ്പുകൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ പ്രധാന നഗരങ്ങളിൽ പ്രത്യേക സൈബർ പോലീസ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. പൗരന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ സർക്കാർ ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ട്. വാട്ട്സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം നിക്ഷേപ ഗ്രൂപ്പുകളെ ഒരിക്കലും വിശ്വസിക്കരുത്. അപരിചിതർ അയയ്ക്കുന്ന ട്രേഡിംഗ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
"നിക്ഷേപങ്ങൾക്കായി" വ്യക്തിഗത യുപിഐ ഐഡികളിലേക്ക് പണം അയക്കരുത്. ഔദ്യോഗിക സെബി വെബ്സൈറ്റിൽ സെബി രജിസ്ട്രേഷൻ പരിശോധിച്ചുറപ്പിക്കുക. അംഗീകൃതവും അറിയപ്പെടുന്നതുമായ ആർബിഐ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക. തട്ടിപ്പുകൾ ഉടൻതന്നെ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ റിപ്പോർട്ട് ചെയ്യുക. സൈബർ തട്ടിപ്പുകാർ വഞ്ചനയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ, ഇന്ത്യൻ സർക്കാർ ഈ ശൃംഖലകളെ കണ്ടെത്താനും, ട്രാക്ക് ചെയ്യാനും, നശിപ്പിക്കാനും സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നുണ്ട്.
അറസ്റ്റുകൾ, അക്കൗണ്ട് മരവിപ്പിക്കലുകൾ, അന്താരാഷ്ട്ര സഹകരണം എന്നിവ മോഷ്ടിച്ച പണം വീണ്ടെടുക്കാനും തട്ടിപ്പ് സിൻഡിക്കേറ്റുകൾ അടച്ചുപൂട്ടാനും സഹായിക്കുന്നു. ഡിജിറ്റൽ നിക്ഷേപ തട്ടിപ്പുകൾക്കെതിരായ പോരാട്ടം ഇപ്പോൾ ഒരു ദേശീയ ദൗത്യമാണ്. ജാഗ്രത, അവബോധം, എന്നിവയിലൂടെ ഈ തട്ടിപ്പ് ശൃംഖലകളെ നമുക്ക് പരാജയപ്പെടുത്താൻ സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications