ഹിന്ദു-മുസ്ലീം സംഘര്‍ഷമാണ് ബിജെപി പ്രതീക്ഷിച്ചത്; മോദിയ്ക്കും അമിത് ഷായ്ക്കുമെതിരെ ശിവസേന
Recommended Video
ദില്ലി: ജെഎന്‍യു സംഭവത്തിലും പൗരത്വ ഭേദഗതി നിയമത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഇതുപോലെ ക്രൂരമായ രാഷ്ട്രീയം രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് മുഖപത്രമായ സാംനയില്‍ എഴുതിയ എഡിറ്റോറിയയില്‍ പറയുന്നു. രാജ്യത്ത് ഹിന്ദു -മുസ്ലീം സംഘര്‍ഷമായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് നടന്നില്ലെന്നും ശിവസേന എഡിറ്റോറിയലില്‍ പറഞ്ഞു.

ജെഎന്‍യുവിലെ ആക്രമത്തെ മുംബൈ ഭീകരാക്രമണത്തോടാണ് എഡിറ്റോറിയയില്‍ ഉപമിച്ചിരിക്കുന്നത്. വിഭജന രാഷ്ട്രീയം രാജ്യത്തെ അപകടാവസ്ഥയില്‍ എത്തിക്കുമെന്നും ശിവസേന കുറ്റപ്പെടുത്തി. മുഖം മൂടി ധരിച്ച് ജെഎന്‍യുവില്‍ കയറി അക്രമം അഴിച്ചുവിട്ട 'അജ്ഞാതര്‍ക്കെതിരെ' കേസെടുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ തിരുമാനം പരിഹാസ്യമാണ്. മുഖംമൂടി ധരിച്ച് ജെഎന്‍യുവില്‍ പ്രവേശിപ്പവര്‍ ആരെന്ന് ആര്‍ക്കും അറിയാത്തതില്ല. 2006 ല്‍ മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരരും മുഖംമൂടി ധരിച്ചാണ് എത്തിയതെന്നും സാംന ലേഖനത്തില്‍ പറയുന്നു.
സർവകലാശാലകളിലും കോളേജുകളിലും രക്തത്തുള്ളികള്‍ വീഴ്ത്തി, സര്‍വ്വകലാശാലകളെ നെറികെട്ട രാഷ്ട്രീയത്തിന് ആയുധമാക്കുന്ന ഇത്തരം ക്രൂരമായ രാഷ്ട്രീയം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സാംനയിലെ ലേഖനത്തില്‍ പറയുന്നു. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമത്തിനെതിരായ പ്രതിഷേധം നടത്തുന്നത് മുസ്ലീങ്ങള്‍ മാത്രമല്ല. പുതയ നിയമം ഹിന്ദുക്കളേയും ബാധിക്കുമെന്നും ശിവസേന എഡിറ്റോറിയലില്‍ പറയുന്നു.












Click it and Unblock the Notifications