കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്സല്‍ ഗുരുവിനെ തീവ്രവാദിയായി കാണാത്തവരാണ് തന്നെ തീവ്രവാദിയാക്കുന്നത്,വെല്ലുവിളിച്ച് കപില്‍ മിശ്ര

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ തനിക്കെതിരായ കാമ്പെയ്നില്‍ ഭയപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപില്‍ മിശ്ര. അഫ്സല്‍ ഗുരുവിനിയേും ബുര്‍ഹാനിയേയും തീവ്രവാദിയായി അംഗീകരിക്കാത്തവരാണ് തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുന്നതെന്ന് കപില്‍ മിശ്ര പറഞ്ഞു.

 delhinew6

യാക്കൂബ് മേമന്‍, ഒമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇസ്ലാം എന്നിവരുടെ വിടുതലിനായി കോടതിയെ സമീപിച്ചവരാണ് തന്‍റെ അറസറ്റിന് വേണ്ടി മുറവിളികൂട്ടുന്നത്, ജയ് ശ്രീറാം, എന്നായിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി കോളുകള്‍ തനിക്ക് ലഭിക്കുന്നുണ്ട്. രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് തന്നെ വിളിക്കുന്നത്. പക്ഷേ തനിക്ക് യാതൊരു ഭയവുമില്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, മിശ്ര പറഞ്ഞു.

ദില്ലിയിലെ സംഘര്‍ഷത്തിന് വഴിവെച്ചത് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്ന ആരോപണം ശക്തമാണ്.ജാഫറാബാദിലും ചാന്ദ് ബാഗിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച റാലി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലേങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പിന്നെ പോലീസ് പറയുന്നത് തങ്ങള്‍ കേള്‍ക്കില്ലെന്നുമായിരുന്നു മിശ്ര വെല്ലുവിളിച്ചത്.

English summary
Those who never considered afsal guru terrorist calling me terrorist says Kapil Misra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X