കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7.94 ലക്ഷം രൂപ കവര്‍ച്ച ചെയ്ത മൂന്നു പോലീസുകാര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

നൈനിറ്റാള്‍: ഒരു ജ്വല്ലറി ഉടമയില്‍ നിന്നും 7.94 ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഒരു ജ്വല്ലറി ഉടമ വീരേന്ദ്ര കുമാര്‍ വര്‍മ, സബ് ഇന്‍സ്‌പെക്ടര്‍, സിറ്റി പട്രോള്‍ കോണ്‍സ്റ്റബിള്‍, മറ്റൊരു കോണ്‍സ്റ്റബിള്‍ എന്നിവരാണ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടത്.

ബറൈലിയിലെ ജ്വല്ലറി ഉടമയായ അനുപ് അഗര്‍വാള്‍ ആണ് കവര്‍ച്ചയ്ക്കിരയായതതെന്ന് ഡിഐജി പുഷ്‌കര്‍ സിങ് അറിയിച്ചു. വീരേന്ദ്ര കുമാര്‍ വര്‍മയാണ് അനുപിന്റെ കൈയ്യില്‍ പണമുള്ള കാര്യം പോലീസുകാരെ അറിയിച്ചത്. അല്‍മോരയില്‍ ആഭരണങ്ങള്‍ വിറ്റ് മടങ്ങുകയായിരുന്നു അനുപിനെ പിടികൂടിയാല്‍ പണം ലഭിക്കുമെന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ അറിയിപ്പ്.

arrest-logo

ഇതേ തുടര്‍ന്ന് അനുപിനെ പരിശോധനയ്‌ക്കെന്ന രീതയില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ പണവുമായി കടന്നുകളയുകയായിരുന്നു. ശേഷം നാലുപേരും ചേര്‍ന്ന് പണം തുല്യമായി വീതിച്ചെടുക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെല്ലാം പിടിയിലായത്.

അറസ്റ്റിലായ പോലീസുകാരെ ഉടനടി സസ്‌പെന്റ് ചെയ്തതായി ഡിഐജി പുഷ്‌കര്‍ സിങ് അറിയിച്ചു. നാലുപേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോലീസുകാര്‍ നേരത്തെയും കവര്‍ച്ച നടത്തിയാതി സംശയമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ഇവര്‍ക്കെതിരെ മറ്റൊരു അന്വേഷണം കൂടി നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Three cops arrested for robbing jeweller of Rs 7.94 lakh in Nainital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X