കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കങ്ങളും നിരോധിക്കും!!ചരിത്രത്തില്‍ ആദ്യമായി കൊച്ചു കുട്ടികള്‍ സുപ്രീംകോടതിയില്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫും മാഗിയും മാത്രമല്ല ഇനി പടക്കങ്ങളും കിട്ടില്ല. പൊട്ടുന്ന പടക്കങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യവുമായി മൂന്ന് ആണ്‍കുട്ടികള്‍ രംഗത്തെത്തി. ആഘോഷവേളകള്‍ ആന്ദകരമാക്കാന്‍ പടക്കങ്ങള്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചു.

ആരോഗ്യപരമായ പ്രശ്‌നങ്ങളാണ് കുട്ടികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. പടക്കങ്ങളുടെ ശബ്ദവും വെളിച്ചവും ആരോഗ്യപരമായി താങ്ങാന്‍ പറ്റില്ലെന്നാണ് കുട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചത്. ആറു മാസവും 14 മാസവും പ്രായമുള്ള കൊച്ചു കുട്ടികളാണ് ഹര്‍ജി നല്‍കിയത്. അര്‍ജുന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി, സൊയാ റാവു ഭാസിന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

firecracker

എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് കൊച്ചു കുട്ടികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന ദസറയുടെയും ദീപാവലിയുടെ ഭാഗമായി നടക്കാനിരിക്കുന്ന ആഘോഷങ്ങളില്‍ നിന്നും മലിനീകരണം ഉണ്ടാക്കുന്ന ഇത്തരം പടക്കങ്ങള്‍ നിരോധിക്കണമെന്നാണ് പറയുന്നത്.

ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അവകാശങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഭിഭാഷകരായ ഇവരുടെ അച്ഛന്‍മാര്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്. മലിനീകരണത്തില്‍ ദില്ലി മുന്നില്‍ ഉള്ളതുകൊണ്ടു തന്നെ ഈ വിഷയം ഗൗരവമേറുന്നു. മലനീകരണത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ രാജ്യത്ത് മരിക്കുന്നുമുണ്ട്.

English summary
Our lungs have not yet fully developed and we cannot take further pollution through bursting of crackers,' said three infants in their petition before the Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X