കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിക്കുള്ളില്‍ എകെ 47നുമായി ഗുണ്ടാ വെടിവെപ്പ്; മൂന്നു മരണം

  • By Anwar Sadath
Google Oneindia Malayalam News

ഹസാരിബാഗ്: എ കെ 47 തോക്കുമായി കോടതിക്കുള്ളിലെത്തിയവര്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഹസാരിബാദ് കോടതിക്കുള്ളിലാണ് ചൊവ്വാഴ്ച ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അക്രമികള്‍ 30 റൗണ്ട് വെടിവെച്ചതായാണ് സ്ഥലത്തുനിന്നും ലഭിക്കുന്ന സൂചന.

ഗുണ്ടാത്തലവന്‍ സുശീല്‍ ശ്രീവാസ്തവയായിരുന്നു അക്രമികളുടെ ലക്ഷ്യം. വെടിയേറ്റ സുശീല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സുശീലിനൊപ്പമുണ്ടായിരുന്ന മറ്റൊരാളും കോടതിക്കുള്ളില്‍ വെച്ചു മരിച്ചു. മൂന്നാമന്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സുശീല്‍ ജയിലില്‍ കഴിയുകയാണ്. കേസിന്റെ വിചാരണയ്ക്കായാണ് കോടതിയിലെത്തിയത്.

jharkhand-map

കോടതിക്കുള്ളില്‍ രണ്ടുപേരാണ് തോക്കുമായെത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കോടതിക്കുള്ളില്‍ മതിയായ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. അതേസമയം, അക്രമികള്‍ മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചതായും ദൃക്‌സാക്ഷി പറഞ്ഞു. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിവരം.

കിഷോര്‍ പാണ്ഡെ എന്നറിയപ്പെടുന്നയാളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രധാന പോലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

English summary
Three killed in Jharkhand Court firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X