മൂന്നു കുട്ടികള്‍ കൂടി മരണത്തിന് കീഴടങ്ങി!! ആംബുലന്‍സ് നല്‍കാതെയും പീഡനം!!

  • By: Sooraj
Subscribe to Oneindia Malayalam

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസെന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്നു കുട്ടികള്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ മരണസംഖ്യ 67 ആയി ഉയര്‍ന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സ് സൗകര്യവും നല്‍കാന്‍ ആശുപത്രി തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബൈക്ക്, ഓട്ടോ, ജീപ്പ് എന്നിവയില്‍ മൃതദേഹം കൊണ്ടു പോവേണ ഗതിയിലാണ് ബന്ധുക്കള്‍.

1

ഓക്‌സിജന്‍ വിതരണത്തില്‍ തടസ്സമുണ്ടായതിനെ തുടര്‍ന്നാണ് ചികില്‍സയിലായിരുന്ന കുട്ടികള്‍ പ്രാണവായു കിട്ടാതെ മരിച്ചത്. രണ്ടു ദിവസം കൊണ്ട് 30 പിഞ്ചു കുട്ടികളാണ് അന്ത്യശ്വാസം വലിച്ചത്. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നെങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

2

അതിനിടെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. കുട്ടികളുടെ മരണത്തിനു കാരണക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary
3 more childrens died in Up hospital
Please Wait while comments are loading...