Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു; ക്രൂര പീഡനം, ആളൊഴിഞ്ഞ സമയം വന്ന അക്രമികള്‍ ചെയ്തത്...

പട്‌ന: മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ക്രൂരമായ പീഡനത്തിന് മൂവരും ഇരയായിട്ടുണ്ടെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. വീട്ടില്‍ മുതിര്‍ന്നവര്‍ ഇല്ലാത്ത തക്കംനോക്കിയെത്തിയ അക്രമികളാണ് ക്രൂരകൃത്യം ചെയ്തത്. ഇവരെ കുറിച്ച് സൂചന ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ മാതാവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. വീട്ടിനകത്ത് നിറയെ രക്തം തളം കെട്ടി നിന്നിരുന്നു. മൂന്നുപേരെയും കൊലപ്പെടുത്തിയ അക്രമികള്‍ പുറത്തുനിന്ന് വീട് പൂട്ടിയ ശേഷമാണ് രക്ഷപ്പെട്ടത്. ബിഹാറിലെ ബാങ്ക ജില്ലയിലുള്ള കതോരിയയിലാണ് നടുക്കുന്ന സംഭവം. പോലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ...

ചോരയില്‍ കുളിച്ച് മൃതദേഹങ്ങള്‍

ചോരയില്‍ കുളിച്ച് മൃതദേഹങ്ങള്‍

ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണ് കതോരിയ. ഈ ഗ്രാമത്തിലെ 10നും 14നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. സഹോദരിമാരുടെ മൃതദേഹം തൊട്ടടുത്തായി ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. ഇവരുടെ ശരീരത്തില്‍ വസ്ത്രമുണ്ടായിരുന്നില്ല.

ബലാല്‍സംഗ ശ്രമത്തിനിടെ

ബലാല്‍സംഗ ശ്രമത്തിനിടെ

ബലാല്‍സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. കൊലനടക്കും മുമ്പ് മൂവരും ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.

മൂന്നുപേരും മാത്രം

മൂന്നുപേരും മാത്രം

സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ മൂന്നുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ പശ്ചിമ ബംഗാളില്‍ ജോലിക്ക് പോയതാണ്. ഇടയ്ക്ക് മാത്രമേ വീട്ടില്‍ വരാറുള്ളൂ. അമ്മ ജസിധി ഗ്രാമത്തിലേക്ക് പോയതായിരുന്നു. ചൊവ്വാഴ്ചയാണ് അമ്മ തിരിച്ചെത്തിയത്. ഈ സമയം വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ബലമായി തുറന്നു നോക്കിയപ്പോഴാണ് മക്കള്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

രണ്ടു പേര്‍ കസ്റ്റഡിയില്‍

രണ്ടു പേര്‍ കസ്റ്റഡിയില്‍

വീട്ടുകാരുമായി ശത്രുതയുണ്ടായിരുന്ന ആരെങ്കിലുമാകും ക്രൂരകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംശയത്തിലുള്ള രണ്ടു പേരുടെ പേര് അമ്മ പോലീസിനോട് പറഞ്ഞു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലം പരിശോധിച്ചു. ദരിദ്ര കുടുംബത്തിലെ കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+