ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പുതിയ മാർഗനിർദേശവുമായി കേന്ദ്രം
ഗ്രാമങ്ങളിലെല്ലാം രണ്ട് ഓക്സിജൻ ബെഡുകൾ ഉൾപ്പടെ 30 ബെഡുകൾ അടങ്ങുന്ന കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കണമെന്നതാണ് പ്രധാന നിർദേശം
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും രോഗം വലിയ രീതിയിൽ പടർന്നുപിടിക്കുകയാണ്. 516 ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ എത്തുകയും ഗ്രാമങ്ങളിൽ മരണനിരക്ക് കൂടുകയും ചെയ്ത സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും രോഗത്തെ നേരിടാനും പുതിയ മാർഗനിർദേശങ്ങളിറക്കി കേന്ദ്രം.

ഗ്രാമതലത്തിലുള്ള നിരീക്ഷണം, കമ്യൂണിറ്റി ഹെൽത്ത് ഓഫിസർമാരുമായി ടെലി-കൺസൾട്ടേഷൻ, ആന്റിജൻ പരിശോധനയ്ക്കുള്ള പരിശീലനം എന്നിവയടക്കമുള്ള കാര്യങ്ങളാണു പുതിയ മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമങ്ങളിലെല്ലാം രണ്ട് ഓക്സിജൻ ബെഡുകൾ ഉൾപ്പടെ 30 ബെഡുകൾ അടങ്ങുന്ന കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കണമെന്നതാണ് പ്രധാന നിർദേശം.
കോവിഡ് കൈകാര്യം ചെയ്യുന്നതിന് ഈ മേഖലകളിലെ കമ്യൂണിറ്റി സേവനങ്ങളും പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും കേന്ദ്രം ഓർമിപ്പിക്കുന്നു. ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കണമെന്നും നിര്‍ദേശിക്കുന്നു.
നേരത്തെയുള്ള പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സബ് സെന്ററുകൾ (എസ്‌സി) / ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ (എച്ച്ഡബ്ല്യുസി), പിഎച്ച്സി എന്നിവയുൾപ്പെടെ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ ലഭ്യമാക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു. വീടുതോറുമുള്ള പരിശോധനകല്‍ വര്‍ധിപ്പിക്കുന്നതിനായി ആവശ്യസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. പരിശോധനഫലം ലഭ്യമാകുന്നതു വരെ രോഗം സംശയിക്കുന്ന ആളുകള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്ക് സമീപം സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, കല്ല്യാണ മണ്ഠപങ്ങൾ, പഞ്ചായത്ത് കെട്ടിടങ്ങൾ എന്നിവയിൽ 30 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ (സിസിസി) സ്ഥാപിക്കാം. സിസിസിയിൽ ഓരോ 10 കിടക്കകൾക്കും ഒരു പൾസ് ഓക്സിമീറ്റർ ജില്ലാ അധികൃതർ നൽകും. രണ്ട് 5 ലിറ്റർ ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ സഹായമുള്ള 24മണിക്കൂറും സജ്ജമായ ആംബുലൻസും ഈ സിസിസികളുടെ ഭാഗമായിരിക്കണം.
ടെലി കൺസൽട്ടേഷൻ വഴി രോഗലക്ഷണമുള്ള കേസുകൾ ഗ്രാമതലത്തിൽ കണ്ടെത്താനാകും. മറ്റ് അസുഖങ്ങളുള്ളവർ, ഓക്സിജൻ നില കുറഞ്ഞവർ എന്നിവരുണ്ടെങ്കിൽ വിദഗ്ധ ചികിത്സാ കേന്ദ്രത്തിൽ എത്തിക്കണം. രോഗതീവ്രതയും കേസുകളുടെ എണ്ണവും നോക്കി, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്റെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി പരമാവധി സമ്പർക്കങ്ങൾ കണ്ടെത്തണം. ഓരോ ഗ്രാമത്തിനും ആവശ്യമായ എണ്ണം പൾസ് ഓക്സിമീറ്ററുകളും തെർമോമീറ്ററുകളും കരുതണം.
ഒരു ജില്ലാ ആശുപത്രി അല്ലെങ്കിൽ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി എന്നിവ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സമർപ്പിത കോവിഡ് -19 ആശുപത്രിയായി പ്രവർത്തിക്കും. ഒരു ബ്ലോക്ക് ലെവൽ അല്ലെങ്കിൽ ഒരു ഉപജില്ലാ ആശുപത്രി ആവശ്യങ്ങൾ നിറവേറ്റുന്നുവെങ്കിൽ, ഇത് ഒരു കോവിഡ് -19 ആശുപത്രിയായി നിശ്ചയിക്കാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
Recommended Video
കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം
പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്ക് ഹോം ഐസലേഷൻ കിറ്റ് നൽകണം. ഓരോ കിറ്റിലും പാരസെറ്റമോൾ, ഐവർമെക്റ്റിൻ, ചുമയ്ക്കുള്ള സിറപ്പ്, മൾട്ടിവിറ്റാമിനുകൾ എന്നിവയുണ്ടാകണം. എടുക്കേണ്ട മുൻകരുതലുകൾ സൂചിപ്പിക്കുന്ന ലഘുലേഖ, രോഗിയുടെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള വിവരണം, പ്രധാന ലക്ഷണങ്ങൾ കാണിക്കുമ്പോഴോ ആരോഗ്യം മോശമാകുമ്പോഴോ ബന്ധപ്പെടാനുള്ള ഫോൺ നമ്പരുകൾ എന്നിവയും ഒപ്പമുണ്ടാകണം.
പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications