Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; വൈരാഗ്യം പീഡനം പോലീസിനെ അറിയിച്ചതിന്‌‌, ക്രൂരത!

ആഗ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ മയിൻപ്പൂരി ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കൾ ഒളിവിലാണ്. രണ്ടു മാസത്തോളമായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പോലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യമാണ് പെൺകുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ കാരണമായത്. 40 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയാണ് ഇവര്‍ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. രണ്ടു മാസത്തോളമായി തുടരുന്ന പീഡനം മാതാപിതാക്കളോട് തുറന്നു പറയുകയും കുടുംബം പോലീസില്‍ പരാതി പെടുകയും ചെയ്തു. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ല. പോലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം മുലമാണ് പെണ്‍കുട്ടി മാത്രമുള്ള സമയത്തു വീട്ടില്‍ അതിക്രമിച്ചു കയറി തീ കൊളുത്തിയത്. പ്രതികളായ മൂന്ന് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

25നും 28നു ഇടയിൽ പ്രായമുള്ളവർ

25നും 28നു ഇടയിൽ പ്രായമുള്ളവർ

സച്ചിൻ ഗുപ്ത, ആഷിഷ് ഗുപ്ത, പാന്തി ജാദവ് തുടങ്ങിയ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എല്ലാവരും ഇരുപത്തഞ്ചിനും ഇരുപത്തെട്ടിനും മധ്യേ പ്രായമുള്ള കുറവള്ളി സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു. ശിക്ഷാ നിയനം സെക്ഷൻ 376(ഡി) ഗാങ് റാപ്പ്, സെക്ഷൻ 307 കൊലപാതക ശ്രമം, കുട്ടികൾക്കെതിരെയുള്ള ലൈഗീക കുറ്റകൃത്യത്തിനുള്ള നിയമമായ പോസ്കോ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂന്ന് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ

പെൺകുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ

ഡിസംബർ 11നാണ് പെൺകുട്ടിയുടെ കുടുംബം പോലീസിന് പരാതി നൽകിയത്. തുടർന്ന പ്രതിയായ സച്ചിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ സച്ചിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഡിസംബർ 13ന് വീണ്ടും കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികൾ കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

പരാതി ലഭിച്ചിട്ടും ഇത്രയും പ്രമാഥമായ കേസിൽ നടപടി സ്വീകരിക്കാന്‍ വൈകിയതിനാലും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കാഞ്ഞതിനാലും കുരവള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതായി മയിൻപുരി എസ്പി എസ് രാജേഷ് അറിയിച്ചു. ആറ് മാസമായി മൂവർ സംഘം പെൺകുട്ടിയെ കൂട്ട മാനഭംഗത്തിന് വിധേയമാക്കുകയിയിരുന്നെന്നും, തങ്ങൾക്കെതിരെ വധ ഭീഷണി മുഴക്കിയെന്നും പരാതി പറഞ്ഞിരുനെന്ന് എസ്പി പറഞ്ഞു. കുട്ടിക്ക് ഇരുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് എസ്പി രാജേഷ് പറഞ്ഞു.

അന്വേഷണത്തിന് മൂന്ന് സംഘം

അന്വേഷണത്തിന് മൂന്ന് സംഘം

പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവർ സംഘത്തെ പിടികൂടാൻ അഡീഷണൽ പോലീസ് സൂപ്രണ്ട് ഒപി സിങിന്റെ മാർഗ നിർ‌ദേശത്തിൽ മൂന്ന് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച ഇരുപത്തിയേഴുകാരിയെ തീകൊളുത്തി കൊന്ന സംഭവം കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വരുന്നത്. ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍തൃസഹോദരനാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇത് ചെറുത്തതിന്റെ രോക്ഷത്തിലായിരുന്നു യുവതിയെ ജീവനോടെ തീ കൊളുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+