'അരുന്ധതി റോയിയെ ജിപ്പിന് മുന്നിൽ കെട്ടിയിടുന്നതാണ് നല്ലത്' പരേഷ് റാവൽ എംപിയുടെ ട്വീറ്റ് വിവാദത്തിൽ

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: എഴുത്തുകാരി അരുന്ധതി റോയിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംപിയും ബോളിവുഡ് നടനുമായി പരേഷ് റാവല്‍. കശ്മീരില്‍ സൈനികര്‍ക്ക് എതിരായ കല്ലേറ് തടയാന്‍ അരുന്ധതി റോയിയെ ജീപ്പിന് മുന്നില്‍ കെട്ടിയിടുന്നതാണ് നല്ലത് എന്നാണ് പരേഷ് പറഞ്ഞത്. അരുന്ധതിയ്ക്ക് എതിരെ ഇത്തരം ഒരു പരാമര്‍ശം നടത്താനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

Paresh Rawel

പരേഷിന്റെ ട്വീറ്റിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ് രംഗത്തെത്തി. താങ്കളെങ്ങനെയാണ് നല്ലൊരു ജനപ്രതിനിധി ആവുകയെന്നാണ് സാഗരികയുടെ ചോദ്യം. അരുന്ധതി തയ്യാറല്ലെങ്കില്‍ സാഗരികയെ ജീപ്പിന് മുകളില്‍ കെട്ടിയിടാവുന്നതാണ് എന്നാണ് ചിലര്‍ ഇതിന് മറുപടി നല്‍കിയത്.

ഏപ്രിലിലാണ് കശ്മീരില്‍ റോന്തുചുറ്റുന്ന പോലീസ് വാഹനത്തിന് മുന്നില്‍ യുവാവിനെ കെട്ടിയിട്ടതിന്റെ ചിത്രം പുറത്തുവന്നത്. കശ്മീരികളെ മനുഷ്യകവചമായി ഉപയോഗിയ്ക്കുന്നത് വ്യാപകമായി വിമര്‍ശിയ്ക്കപ്പെട്ടിരുന്നു.

English summary
Tie Arundhathi Roy to army jeep, Paresh Rawal's contoversial tweet.
Please Wait while comments are loading...