ബിജെപിയുടെ കപട സ്‌നേഹം, കറവ വറ്റിയ പശുക്കളെ വീടിന് മുന്നില്‍ കെട്ടി നോക്കിയാല്‍ തനിനിറം മനസിലാകും

  • Posted By:
Subscribe to Oneindia Malayalam

പട്‌ന: ബിജെപിയുടെ പശു സ്‌നേഹം വോട്ടിന് വേണ്ടിയാണെന്ന് ലാലു പ്രസാദ് യാദവ്. കറവ വറ്റിയ പ്രായമായ പശുക്കളെ ബിജെപി പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ കെട്ടിയാല്‍ കാര്യം പിടികിട്ടുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്.

ബിജെപി പശു സ്‌നേഹം കാണിച്ച് വോട്ട് നേടാനുള്ള പണിയാണിതൊക്കെ. ബിജെപിയുടെ കപട സ്‌നേഹം പുറത്ത് കൊണ്ടുവരാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ശ്രമിക്കണമെന്നും ലാലുപ്രസാദ് പറഞ്ഞു.

laluprasadyadav

ബീഹാര്‍ രാജ്ഗറില്‍ നടന്ന ആര്‍ജെഡി മീറ്റിങിനിടെയാണ് ലാലുപ്രസാദ് യാദാവ് ബിജെപിയുടെ പശുസ്‌നേഹത്തെ കുറിച്ച് ആഞ്ഞടിച്ചത്. ആര്‍എസ്എസും ബിജെപിയും ഗോരക്ഷ എന്ന പേരില്‍ ന്യൂനപക്ഷത്തെയാണ് ഉന്നം വയ്ക്കുന്നതെന്നും ലാലുപ്രദാസ് യാദവ് പറഞ്ഞു.

പാല്‍ അല്ല ബിജെപിയുടെ കപട സ്‌നേഹം വോട്ടിന് വേണ്ടിയാണെന്നും ലാലു പ്രസാദ് യാദവ് തുറന്ന് അടിച്ചു. അത് മനസിലാക്കണമെങ്കില്‍ പാര്‍ട്ടിക്കാരുടെ മുറ്റത്ത് കറവ വറ്റിയ പശുവിനെ കെട്ടി നോക്കണമെന്നും ലാലു പ്രസാദ് പറഞ്ഞു.

English summary
Tie old cows outside BJP men's houses and see if they cared, says RJD chief Lalu Prasad Yadav.
Please Wait while comments are loading...