കടുവകള്‍ പുല്ല് തിന്നാറില്ല.... ശിവസേനയെ ക്ഷണിച്ചതില്‍ പരിഹാസവുമായി ബിജെപി നേതാവ്!!
ദില്ലി: ശിവസേനയെ സഖ്യത്തിനായി ക്ഷണിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി നേതാവ്. കടുവകള്‍ ഒരിക്കലും പുല്ല് തിന്നാറില്ലെന്നായിരുന്നു ബിജെപി നേതാവ് സുധീര്‍ മുങ്കന്‍തിവാറിന്റെ പ്രതികരണം. ബിജെപിയും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കും. ഞങ്ങള്‍ ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുധീര്‍ വ്യക്തമാക്കി. അതേസമയം സഖ്യത്തെ കുറിച്ചുള്ള മറ്റ് അഭ്യൂഹങ്ങളെല്ലാം തീര്‍ത്തും തെറ്റാണെന്നും സുധീര്‍ പറഞ്ഞു.
ശിവസേനയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ദീപാവലിക്ക് ശേഷം പരിഹരിക്കും. പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉദ്ധവ് താക്കറെയുടെ കൈവശമുണ്ടെന്ന് അറിയാം. ദീപാവലിക്ക് ശേഷം ദേവേന്ദ്ര ഫട്‌നാവിസ്, അമിത് ഷാ, ചന്ദ്രകാന്ത് പാട്ടീല്‍, ഉദ്ധവ് താക്കറെ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രി ഒരു പാര്‍ട്ടിയില്‍ നിന്നായിരിക്കില്ല. അത് എന്‍ഡിഎയില്‍ നിന്നായിരിക്കുമെന്നും സുധീര്‍ മുങ്കന്‍തിവാര്‍ പറഞ്ഞു.
അതേസമയം ശിവസേന ഇപ്പോള്‍ കിംഗ് മേക്കറുടെ റോളിലാണെന്ന് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി ഞങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ മുന്നിലുണ്ടെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താനും ശിവസേന തയ്യാറാണ്. കോണ്‍ഗ്രസ് ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിലപേശല്‍ ശക്തമാക്കിയിരിക്കുകയാണ് ശിവസേന.
ഒക്ടോബര്‍ 30ന് എംഎല്‍എമാര്‍ യോഗം ചേരുന്നുണ്ട്. ഈ ദിവസം തന്നെ അമിത് ഷാ മുംബൈയിലെത്തും. ഉദ്ധവിനെ അദ്ദേഹം കാ ണുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപിയുടെ ധാര്‍ഷ്ട്യമാണ് മഹാരാഷ്ട്രയിലെ തിരിച്ചടിക്ക് കാരണമെന്ന് ശിവസേന കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ശിവസേനയുടെ കൈയ്യിലാണെന്ന് സഞ്ജയ് റാവത്തും പറഞ്ഞിരുന്നു. എന്നാല്‍ ശിവസേനയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
ജെജെപി അധിക കാലം ഭരണത്തിലുണ്ടാവില്ല, സഖ്യം പൊളിയും, തുറന്ന് പറഞ്ഞ് ദീപേന്ദര്‍ ഹൂഡ