കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ തത്കാല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് അത് വിജയിക്കുക എന്ന് പറഞ്ഞാല്‍ ഏതാണ്ട് മൂന്നാം ലോക മഹായുദ്ധം ജയിക്കുന്നതുപോലെയാണ്. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി.

തത്കാലില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വേറൊരു പ്രശ്‌നം കൂടിയുണ്ട്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പത്ത് പൈസ പോലും തിരിച്ച് കിട്ടില്ല. എങ്കിലും അവസാന നിമിഷം വരെ റിസ്‌ക് എടുക്കാന്‍ യാത്രക്കാര്‍ തത്കാലിന് മുന്നില്‍ ക്യൂ നില്‍ക്കും.

Railways

എന്നാല്‍ തത്കാല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് അല്‍പം ആശ്വാസ പകരുന്ന വാര്‍ത്തയാണ് റെയില്‍വേയില്‍ നിന്ന് വരുന്നത്. തത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ അമ്പത് ശതമാനം വരെ തുക മടക്കിക്കിട്ടും എന്നതാണിത്.

തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ സമയക്രമത്തിലും അല്‍പം മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ട്. സാധാരണ എല്ലാ ടിക്കറ്റുകളും രാവിലെ 10 മണി മുതല്‍ ലഭിയ്ക്കുമായിരുന്നു. ഇനി എസി ടിക്കറ്റുകള്‍ രാവിലെ 10 മണി മുതല്‍ 11 മണിവരെ ബുക്ക് ചെയ്യാം. എസി അല്ലാത്ത സ്ലീപ്പര്‍, റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 11 മുതല്‍ 12 വരേയും ബുക്ക് ചെയ്യാം.

അടുത്തിടെയാണ് റെയില്‍വേ റിസര്‍വേഷന്‍ ചാര്‍ജ്ജുകളും തത്കാലല്‍ ബുക്കിംഗ് ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും ഒരു ഇളവും അക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടില്ല.

English summary
The Railways has changed the timing for booking Tatkal tickets. According to the new timings, Tatkal booking for AC classes will begin at 10 am and will end at 11 am.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X