ദേശീയത ആഹ്വാനവുമായി മോദി സർക്കാരിന്റെ തിരംഗ യാത്ര!!! ആഗസ്റ്റ് 16 മുതൽ 31 വരെ!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദേശീയത ഉയർത്തിപ്പിടിച്ചു രാജ്യത്ത് തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി. സ്വതന്ത്ര്യദിനാഘോഷതോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടിക്കാണ് ബിജെപി ആഹ്വാനം ചെയ്യുന്നത്. തിരംഗ യാത്രയിൽ ദേശീയ -സംസ്ഥാന നേതാക്കൾ പങ്കെടുക്കും.കൂടാതെ നേതാക്കൾ ഒരോ മേഖലയിലുള്ള ജനങ്ങളുമായി നേരിട്ട് സംവാദിക്കും.

ചുമ്മ ഇനി ആരും അമേരിക്കയിൽ വരണ്ട!!! കുടിയേറ്റകാർക്ക് ട്രംപിന്റെ പണി!! ആനുകൂല്യം ലഭിക്കില്ല

ബിജെപി എംപിമാരാണ് അതാത് ലോകസഭ മണ്ഡലങ്ങളിൽ പ്രചരണത്തിന് നേതൃത്വം നൽക്കുക.ദേശീയ പ്രചാരണത്തിന്റെ ഭാഗമായി ത്രിവർണ പതാക വീടുകളിൽ സ്ഥാപിക്കും.ദേശീയതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കുമ്പോൾ ജനങ്ങളുടെ ദേശീയ മനോഭാവം വർധിപ്പിക്കനാണ് ബിജെപി തിരംഗ യാത്രകൊണ്ട് ലക്ഷ്യമിടുന്നത്.

modi

2016ൽ സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരംഗ യാത്രക്ക് തുടക്കം കുറിച്ചത്. അന്ന് 7 ദിവസം നീണ്ടു നിന്ന യാത്രയായിരുന്നു. എന്നാൽ അത് ഈ വർഷം രണ്ടാഴ്ചയായി വർധിപ്പിക്കണമെന്ന് മോദി തന്നെ അണികളോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വരും വർഷങ്ങളിലും പരിപാടി മുടക്കമില്ലാതെ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

English summary
The ruling Bharatiya Janata Party (BJP) will unfurl a countrywide mega show of nationalism for over a fortnight immediately after Independence Day, with a Tiranga Yatra that will see its leaders trying to reach out to every household.
Please Wait while comments are loading...