• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുച്ചിറപ്പള്ളി കുഴല്‍ക്കിണര്‍ അപകടം; കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു, വെല്ലുവിളിയായ പാറ

cmsvideo
  2-Year-Old Tamil Nadu Boy Now Trapped In Borewell For Over 60 Hours | Oneindia Malayalam

  തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം അതി തീവ്രമായി തുടരുന്നു. കുഴൽ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം തുടങ്ങിയ രക്ഷാപ്രവര്‍ത്തനം 60 മണിക്കൂര്‍ പിന്നിട്ടു.

  നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും!! പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

  താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണ് നിലവില്‍ സമാന്തര കിണര്‍ നിര്‍മ്മാണത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. പാറയില്ലാത്തിടത്ത് കിണര്‍ കുഴിക്കാനുള്ള സാധ്യതകളാണ് നിലവില്‍ പരിശോധിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം തുടരുകയാണ്. ഒഎന്‍ജിസി എല്‍ ആന്‍ഡ് ടി, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

  രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയ ഭാസ്‌കര്‍ അറിയിച്ചു.

  ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചരുന്നുവെന്നും എന്നാല്‍ തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

  സൈനികരാണ് തന്റെ കുടുംബം: ദീപാലി ആഘോഷങ്ങൾക്ക് മോദി ശ്രീനഗറിൽ, ഗൂഡാലോചന പൊളിക്കുമെന്ന്!!

  വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് തിരിച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ബ്രിട്ടോ എന്നയാളുടെ രണ്ടരവയസുകാരാനായ മകന്‍ സുജിത്ത് അപകടത്തില്‍പ്പെട്ടത്. അഞ്ചുവര്‍ഷം മുമ്പ് കുഴിച്ച കിണര്‍ വെള്ളമില്ലാത്തതിനാല്‍ ഉപേക്ഷിച്ചതാണ്. പതിവുപോലെ കിണറിന് അടുത്ത് കളിക്കുകയായിരുന്ന കുട്ടി. എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന് കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കുട്ടിയും കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.

  വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം: നിയമ വകുപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈബർ വാരിയേഴ്സ്!!

  ആദ്യഘട്ടത്തില്‍ സമീത്തുള്ള അഗ്നിരക്ഷാസേന സംഘവും പിന്നീട് മറ്റിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ രക്ഷാസേനകളും സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന അടക്കമുള്ള സംഘങ്ങളുടെ സഹായം തേടുകയായിരുന്നു.

  English summary
  Tiruchirappalli bore well accident; effort to save the child continues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X