കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കൂടുമാറ്റം തുടരുന്നു; തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു, മമത ആശങ്കയില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. തൃണമൂല്‍ എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും കൗണ്‍സിലര്‍മാരും കഴിഞ്ഞാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് പുതിയ വാര്‍ത്ത.

Mamata

ബാങ്കുര ജില്ലാ ഉപാധ്യക്ഷന്‍ സഭ്യാസാച്ചി റോയ് ഉള്‍പ്പെടെയുള്ളവരാണ് ബിജെപി അംഗത്വമെടുത്തത്. ബാങ്കുരയിലെ ബിജെപി എംപിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. സുഭാഷ് സര്‍ക്കാര്‍ പുതിയ അംഗങ്ങളെ സ്വീകരിച്ചു. ബാങ്കുരയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ 50 തൃണമൂല്‍ പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേരാന്‍ എത്തിയത്. അഭിഭാഷകന്‍ അരുണ്‍ സിത് ഉള്‍പ്പെടെയുള്ള ബിജെപി അംഗത്വമെടുത്തു.

കഴിഞ്ഞാഴ്ച കൗണ്‍സിലര്‍മാരും എംഎല്‍എമാരും തൃണമൂലില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് വന്‍ വാര്‍ത്തയായിരുന്നു. എംഎല്‍എ മുനീറുല്‍ ഇസ്ലാം ബിജെപിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിയെ അമ്പരിപ്പിച്ചിട്ടുണ്ട്. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ ജനങ്ങള്‍ വരി നില്‍ക്കുകയാണെന്ന് സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു.

ബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രിബിജെപിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ജെഡിയു; ദില്ലിയില്‍ കിട്ടിയതിന് പട്‌നയില്‍ തിരിച്ചടി, ഒരു മന്ത്രി

നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചാണ് എല്ലാവരും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസനനയങ്ങളാണ് തന്നെ ആകര്‍ഷിച്ചതെന്ന് സഭ്യാസാച്ചി റോയ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത്. 2014ല്‍ രണ്ടു സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റില്‍ ജയിച്ചു.

English summary
TMC Bankura VP Sabyasachi Roy Switches to BJP With 50 Others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X