ജയിലില്‍ നിന്നിറങ്ങിയാല്‍ ശശികലയ്ക്ക് ഇനി പെരുവഴി...!!! നൂറ് കോടിയുടെ സ്വത്ത് ഗോവിന്ദാ...!!
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിയെണ്ണുന്ന ശശികലയുടെ കണ്ടക ശനി ഒഴിയുന്ന മട്ടില്ല. നാല് വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം തിരിച്ചുവരുമ്പോള്‍ ശശികല പഴയത് പോലെ മേക്കപ്പ് പെട്ടിയും എടുത്ത് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന സംശയം ബാക്കിയാണ്. കാരണം ജയലളിതയുടേയും ശശികലയുടേയും പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും ഉള്‍പ്പെടെ ഉള്ളവര്‍ പ്രതികളായ അനധികൃത സ്വത്ത് സമ്പാദനക്കേസിന്റെ വിധി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. പ്രതികളുടെ സ്വത്ത് കണ്ട് കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിധി വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ആറ് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇതിനുള്ള നിര്‍ദേശം അതത് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു.

ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, എന്നിവിടങ്ങളിലേതടക്കമുളള സ്വത്ത് വകകളാണ് സര്‍ക്കാരിലേക്ക് ചേരുന്നത്. ജയളിത, വികെ ശശികല, ജെ ഇളവരശി, വിഎന്‍ സുധാകരന്‍ എന്നിവരുടെ പേരിലുള്ള 68 വസ്തുവകകളാണ് പിടിച്ചെടുക്കുക. ശശികലയും സുധാകരനും ഇപ്പോള്‍ ജയിലിലാണ്.

ആറ് ജില്ലകളിലായി കിടക്കുന്ന ഭൂമിക്ക് കോടികളാണ് വില വരിക. സ്ഥലം ഏറ്റെടുത്ത ശേഷം റവന്യൂ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിക്കും. മാത്രമല്ല സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥിതിക്ക് ഈ വസ്തുവകകളുമായി ബന്ധപ്പെട്ട് യാതൊരു ഇടപാടും നടക്കരുതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിന് നിര്‍ദേശവും നല്‍കും.

കേസില്‍ 128 വ്‌സതുവകകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ 68 വസ്തുവകകള്‍ മാത്രമാണ് കോടതി കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ടിരുന്നത്. കണ്ടെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും മതിപ്പ് വില നിശ്ചയിച്ച് ശേഷമാവും 100 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയ്ക്ക് 100 കോടി രൂപയാണ് വിചാരണ കോടതി പിഴശിക്ഷ വിധിച്ചത്. ജയലളിത ജീവിച്ചിരുപ്പില്ലാത്തതിനാല്‍ സ്വത്ത് കണ്ട് കെട്ടാന്‍ ഉത്തരവിടുകയായിരുന്നു. ശശികല അടക്കമുള്ള മറ്റുള്ളവര്‍ക്ക് 10 കോടിയായിരുന്നു പിഴ വിധിച്ചത്.

ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 68 സ്വത്തുവകകളും ശശികലയും അടക്കമുള്ള നാലുപേരുടെയും പേരിലുള്ളതാണ്. ഈ സ്വത്തുക്കളുള്ള ഇവരുടെ പേരിലുള്ള 6 കമ്പനികളുടെ പേരിലാണ്.

ലളിതയുടെ മരണശേഷം പാർട്ടിയിലെഅനിഷേധ്യ നേതാവായി മാറിയെങ്കിലും ജയിലില്‍ പോയ ശേഷം ശശികലയെ ആര്‍ക്കും വേണ്ടെന്ന മട്ടിലാണ്. മാത്രമല്ല കോടിക്കണക്കിന് വരുന്ന ജയലളിതയുടെ സ്വത്തുക്കള്‍ ആര്‍ക്കെന്ന കാര്യത്തിലും തീരുമാനമില്ല.

ജയലളിതയുടെ സ്വത്തുക്കള്‍ മരണത്തിന് മുന്‍പ് ആരുടെ പേരിലും എഴുതിവെച്ചിട്ടില്ല. കേസിന്റെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്വത്തുക്കള്‍ കൂടാതെയുള്ളവയ്ക്ക് നിയമപരമായ അവകാശം അടുത്ത ബന്ധുക്കളായ ദീപ ജയകുമാര്‍ അടക്കമുള്ളവര്‍ക്കാണ്. ശശികലയുടെ മന്നാര്‍ഗുഡി മാഫിയ സ്വത്ത് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

നാല് വര്‍ഷം ജയിലില്‍ കിടന്ന് പുറത്ത് വരുമ്പോള്‍ ശശികലയെ ആര്‍ക്കെങ്കിലും വേണ്ടി വരുമോ എന്ന കാര്യം സംശയമാണ്. മാത്രമല്ല സ്വത്തുക്കളുടെ കാര്യത്തിലും അപ്പോഴേക്ക് ഒരു തീരുമാനമായിട്ടുണ്ടാകുമെന്നു കരുതാം. അങ്ങനെയെങ്കില്‍ ശശികലയെ കാത്തിരിക്കുന്നത് അനിവാര്യമായ പതമാണ്.












Click it and Unblock the Notifications