അങ്ങനെയങ്ങ് പേടിപ്പിക്കല്ലേ ശശികലേ... !തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്കറിയാം!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗലൂരു: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുകയാണ്. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ദിവസങ്ങള്‍ ചെല്ലുന്തോറും പനീര്‍ ശെല്‍വത്തിന് പിന്തുണ ഏറുന്നുമുണ്ട്. ഇതില്‍ ശശികല പക്ഷത്തിന് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീംകോടതി വിധി ഏതു സമയത്തും വന്നേക്കാം. ഇതും ശശികലയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

എംഎല്‍എമാരുടെ പിന്തുണ തനിക്കൊപ്പം നിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ശശികല. മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് സത്യാഗ്രഹം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ശശികല. രാജ്ഭവന് മുന്നിലോ ജയലളിത സ്മാരകത്തിനു മുന്നിലോ സത്യാഗ്രഹം നടത്താനാണ് ശശികലയുടെ പദ്ധതി. സമ്മര്‍ദം ചെലുത്തി ഗവര്‍ണറെ കൊണ്ട് തീരുമാനം എടുപ്പിക്കുകയായിരുന്നു ശശികലയുടെ ലക്ഷ്യം. എന്നാല്‍ വേണ്ട സമയത്ത് ഗവര്‍ണര്‍ക്ക് തീരുമാനം എടുക്കാനറിയാമെന്ന മുന്നറിയിപ്പുമായി കേന്ദ്രവുമെത്തി. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പണി ചെയ്‌തോളുമെന്നും മുഖ്യമന്ത്രിയുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

 ഗവര്‍ണറുടെ ജോലി അദ്ദേഹം ചെയ്‌തോളം

ഗവര്‍ണറുടെ ജോലി അദ്ദേഹം ചെയ്‌തോളം

തമിഴ്‌നാട്ടില്‍ നിലവിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഗവര്‍ണറെ കുറ്റപ്പെടുത്തേണ്ടെന്ന് വെങ്കയ്യനായിഡു പറയുന്നു. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ ജോലി ചെയ്യാനറിയാമെന്നും നായിഡു. സംസ്ഥാനത്തിന്റെ ഭരണഘടനാ തലവന്‍ എന്ന നിലയില്‍ അദ്ദേഹം പക്ഷപാതപരമായ തീരുമാനം കൈക്കാെള്ളുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അസ്ഥിരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 ഗവര്‍ണറുടെ ചുമതല അദ്ദേഹത്തിനറിയാം

ഗവര്‍ണറുടെ ചുമതല അദ്ദേഹത്തിനറിയാം

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുന്നത് ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിനെതിരെ ശശികല കത്ത് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. ആര് കത്ത് നല്‍കിയാലും ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കാനാവില്ല. ഭരണഘടന തലവനെന്ന നിലയില്‍ പക്ഷപാതരഹിതമായി അദ്ദേഹം അദ്ദേഹത്തിന്റെ കര്‍ത്തവ്യം ചെയ്‌തോളുമെന്നും വെങ്കയ്യനായിഡു പറയുന്നു. തമിഴിനാട്ടില്‍ നിലവിലൊരു സര്‍ക്കാരുണ്ടെന്നും ഒരു മുഖ്യമന്ത്രിയുണ്ടെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. ബെംഗളൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാമനെത്തിയതായിരുന്നു അദ്ദേഹം.

 ബിജെപിക്ക് ബന്ധമില്ല

ബിജെപിക്ക് ബന്ധമില്ല

നിലവില്‍ തമിഴ്‌നാട്ടിലുണ്ടായിരിക്കുന്ന പ്രതിസന്ധി എഐഎഡിഎംകെ പാര്‍ട്ടിക്കുളളിലെ നേതാക്കന്മാര്‍ തന്നെ തീരുമാനിച്ചതെന്ന് വെങ്കയ്യ നായിഡു പറയുന്നു. പനീര്‍ശെല്‍വം രാജിവച്ചതില്‍ ബിജെപിക്ക് ബന്ധമില്ലെന്നും നായിഡു വ്യക്തമാക്കുന്നു. ജയലലിതയുടെ കാലത്തു തന്നെ തിരഞ്ഞെടുക്കപ്പെട്ടയാളാണ് പനീര്‍ശെല്‍വമെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി. എഐഎഡിഎംകെ നേതാക്കള്‍ തന്നെയാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം. പനീര്‍ശെല്‍വത്തിന്റെ ഭാഗത്തെ കുറിച്ച് സംസാരിക്കാന്‍ താന്‍ അദ്ദേഹത്തിന്റെ അഭിഭാഷകനല്ലെന്നും നായിഡു അറിയിച്ചു.

 കലങ്ങ വെള്ളത്തില്‍ മീന്‍പിടിക്കാനില്ല

കലങ്ങ വെള്ളത്തില്‍ മീന്‍പിടിക്കാനില്ല

തമിഴ്‌നാട്ടില്‍ ബിജെപി സര്‍ക്കാരുണ്ടാക്കില്ലെന്ന് നായിഡു വ്യക്തമാക്കി. കലങ്ങവെളളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി ഇല്ലെന്നും അദ്ദേഹം പറയുന്നു. തമിഴ്‌നാട് അസംബ്ലിയില്‍ ബിജെപിക്ക് ഒരംഗം പോലും ഇല്ലെന്നും അതിനാല്‍ സര്‍്ക്കാരുണ്ടാക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും നായിഡു പറയുന്നു. ഇത് എഐഡിംകെയിലെ പ്രശ്‌നമാണെന്നും അവരുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ബിജെപി ഇടപെടില്ലെന്നും നായിഡു പറയുന്നു.

 പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു

തമിഴ്‌നാട്ടിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ ഗവര്‍ണര്‍ വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് ശശികല രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ശശികല ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചത്. ഇത്രയും നാള്‍ ക്ഷമയോടെ കാത്തിരുന്നുവെന്നും ഇനി കാത്തിരിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് സത്യാഗ്രഹത്തിലേക്ക് കടക്കുന്നതുള്‍പ്പെടെയുള്ള പുതിയ നീക്കങ്ങളെ കുറിച്ച് ആലോചിച്ച് തുടങ്ങിയിരിക്കുന്നത്.

English summary
Union Minister M Venkaiah Naidu said that motives cannot be attributed to Governor Ch Vidyasagar Rao as he is discharging his duties as Constitutional head of the state in a "non-partisan manner".
Please Wait while comments are loading...