Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കിലോ തക്കാളി വെറും 60 രൂപയ്ക്ക്; ജനങ്ങള്‍ക്ക് ആശ്വാസം, പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. ചില്ലറ വില്‍പ്പന വില ചില സ്ഥലങ്ങളില്‍ നൂറും കടന്ന് കുതിച്ചിരുന്നു. വിളവ് കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതുമാണ് തക്കാളിയുടെ വില കൂടാനുള്ള പ്രധാന കാരണം. വില കൂടിയതോടെ തക്കാളി എല്ലാവരുടെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ തക്കാളി വില കുതിച്ചുയരുമ്പോള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ റേഷന്‍ കടകളിലൂടെ കുറഞ്ഞ വിലയ്ക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം.

tomato

ഇന്ന് മുതല്‍ ചെന്നൈ നഗരങ്ങളിലെ 82 ഓളം റേഷന്‍ കടകളില്‍ 60 രൂപയ്ക്ക് ഒരു കിലോ തക്കാളി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയച്ചിരിക്കുന്നത്. സഹകരണ മന്ത്രി കെ ആര്‍ പെരിയകറുപ്പന്‍ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ റേഷന്‍ കടകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

'ഇന്ന് മുതല്‍ ചെന്നൈയിലെ 82 റേഷന്‍ കടകളില്‍ തക്കാളി വില്‍പന ആരംഭിക്കും. വൈകാതെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകളില്‍ നിന്ന് 60 രൂപയ്ക്ക് ഒരു കിലോ തക്കാളി ലഭിക്കും'- തമിഴ്നാട് സഹകരണ, ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് മന്ത്രി പെരിയകറുപ്പന്‍ പറഞ്ഞു. തക്കാളി വില കുറയ്ക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഭരണം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

'മോശം കാലാവസ്ഥയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ തക്കാളി വിതരണം വന്‍തോതില്‍ കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി വാങ്ങുന്നത് വര്‍ധിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങളോളം വില ഇങ്ങനെ തുടരുമെന്നാണ് കരുതുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ട് തക്കാളി സംഭരിക്കാനുള്ള നടപടി സ്വീകരിക്കും'- മന്ത്രി പറഞ്ഞു.

ഒരു പ്രത്യേക സീസണില്‍ തക്കാളിയുടെ വില ഉയരുന്നത് തടയാനുള്ള നടപടികള്‍ അടുത്ത വര്‍ഷവും സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ വര്‍ഷവും തക്കാളിയുടെയും ഉള്ളിയുടെയും വിലയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് സമാനമായി വര്‍ദ്ധനവുണ്ടാകുന്നുണ്ട്. എന്നാല്‍ അടുത്ത വര്‍ഷം വില കൂടാതിരിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുകയും ആസൂത്രണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+