• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉന്നത ഉദ്യോഗസ്ഥർ ഹാത്രസ് പെൺകുട്ടിയുടെ വീട്ടിൽ: നീക്കം ഹൈക്കോടതി വിളിപ്പിച്ചതിന് പിന്നാലെ

ലഖ്നൊ: ഉത്തർപ്രദേശിലെ ഹത്രാസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിവാദങ്ങൾക്കിടെ യുപിയിലെ ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ വീട്ടിൽ. ഉത്തർപ്രദേശ് പോലീസ് ഡയറക്ടർ ജനറൽ എച്ച് സി അവാസ്ഥി ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയിട്ടുള്ളത്. കേസ് കൈകാര്യം ചെയ്ത വിഷയത്തിൽ പ്രാദേശിക ഭരണകൂടം വിവാദത്തിലായതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം. സെപ്തംബർ 14നാണ് 20കാരിയായ ദളിത് പെൺകുട്ടിയെ ഉന്നത സമുദായത്തിൽപ്പെട്ട നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. എച്ച്സി അവസ്ഥിയ്ക്കൊപ്പം യുപി ഡിജിപിയും അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരും ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഹത്രാസിലെത്തിയത്.

വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; എന്തു സംഭവിച്ചാലും ഹത്രാസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ഉന്നത ഉദ്യോഗസ്ഥരുടെ സംഘം

ഉന്നത ഉദ്യോഗസ്ഥരുടെ സംഘം

ഹത്രാസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ രൂക്ഷമായി തുടരുമ്പോൾ ആദ്യമായാണ് സംസ്ഥാനത്തെ ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥർ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നത്. ഹത്രാസ് കൂട്ടബലാത്സംഗത്തിന് പുറമേ സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലും യോഗി സർക്കാരിനെതിരെ പലകോണുകളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

മാധ്യമപ്രവർത്തകർക്ക് പ്രവേശനം

മാധ്യമപ്രവർത്തകർക്ക് പ്രവേശനം

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിലെത്തിയ എച്ച്സി അവസ്ഥി കുടുംബത്തിന് മുമ്പാകെ കൈകൾ കെട്ടി നിൽക്കുന്നതും ചുറ്റും മാധ്യമപ്രവർത്തകർ നിരന്നുനിൽക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഹത്രാസ് ഗ്രാമത്തിൽ 48 മണിക്കൂർ നേരം ബാരിക്കേഡുകൾ ഉപയോഗിച്ച് ഉപരോധം ഏർപ്പെടുത്തിയെങ്കിലും ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായതോടെ പോലീസ് ബാരിക്കേഡുകൾ മാറ്റിയ ശേഷം മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിരുന്നു.

 കുടുംബത്തിന് ഉറപ്പ്

കുടുംബത്തിന് ഉറപ്പ്

പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ചുവെന്നും കേസ് ശരിയായ രീതിയിൽ തന്നെ അന്വേഷിക്കുമെന്ന് ഉറപ്പുനൽകിയെന്നും വീട് സന്ദർശിച്ച ശേഷം യുപി അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ പറഞ്ഞു. കേസ് അന്വേഷിക്കുന്നതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. ഒരു വനിതാ ഉദ്യോഗസ്ഥയും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ആദ്യത്തെ റിപ്പോർട്ട് പുറത്തുവരും.

 ഹാജരാവാൻ നിർദേശം

ഹാജരാവാൻ നിർദേശം

ഹത്രാസ് പീഡനക്കേസുമായി ബന്ധപ്പെട്ട് അലഹാബാദ് ഹൈക്കോടതി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതിന് തൊട്ടുപിന്നാലെയാണ് സന്ദർശനം. ഒക്ടോബർ 12ന് ഹാജരാവാനാണ് നിർദേശിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയരുന്നതും മനുഷ്യാവകാശവും മൌലികാവകാശവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ആരോപിക്കപ്പെടുകയും ഉന്നത ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്നും ആരോപണമുയർന്ന സാഹചര്യത്തിൽ ഇക്കാര്യം വളരെയധികം പൊതുപ്രാധാന്യമുള്ളതാണെന്ന് കോടതി പറഞ്ഞു.

cmsvideo
  UP police threatened hathras girl's family
   അഞ്ച് പേർക്കെതിരെ നടപടി

  അഞ്ച് പേർക്കെതിരെ നടപടി

  ഹത്രാസ് കൂട്ടബലാത്സംഗക്കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് സൂപ്രണ്ട് ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ യുപി പോലീസിനും സർക്കാരിനും ഒന്നിലധികം വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബവും ആരോപിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 2.30 ഓടെ പെൺകുട്ടിയുടെ മൃതദേഹം തിരക്കിട്ട് സംസ്കരിച്ച പോലീസ് നടപടിക്കെതിരെയും രൂക്ഷവിമർശനമുയർന്നിട്ടുണ്ട്. കുടുംബാംഗങ്ങളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് പെൺകുട്ടിയെ സംസ്കരിക്കുന്നത്. ഇതിന് പുറമേ തങ്ങളുടെ ഫോൺ വാങ്ങിവെച്ചതായും കുടുംബം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഈ ആരോപണം തള്ളി ഡിഎം പിന്നീട് രംഗത്തെത്തിയിരുന്നു.

  English summary
  Top level officials in UP visits Hasrath victim's family today amid controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X