കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40കിലോമീറ്റര്‍ കുരുക്കില്‍ മുംബൈ-അഹമ്മദാബാദ് ദേശീയ പാത

  • By Pratheeksha
Google Oneindia Malayalam News

മുബൈ: മൂന്ന് ദിവസമായി ഏറ്റവും വലിയ ഗതാഗതകുരുക്കിനാണ് രാജ്യത്തെ തിരക്കേറിയ പാതകളിലൊന്നായ മുംബൈ-അഹമ്മദാബാദ് ദേശീയ പാത സാക്ഷ്യം വഹിക്കുന്നത്. 40 കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്കിലകപ്പെട്ടത് ഏകദേശം 20000 ത്തോളം വാഹനങ്ങളാണ്. നാലരമണിക്കൂറിലധികമെടുത്താണ് മിക്ക വാഹനങ്ങളും കടന്നു പോകുന്നത്.

150 ട്രാഫിക് പോലീസുകാരെയാണ് ഇവിടെ ഗതാഗതനിയന്തണത്തിനായി നിര്‍ത്തിയിരിക്കുന്നത്. മഴക്കാലത്തിനു മുമ്പായുളള അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് പാതയില്‍ ഗതാഗത തടസ്സം. ഈ പാതയില്‍ വ്യവസായികാവശ്യത്തിനായി പോകുന്നവരാണ് മിക്കവരും. വ്യവസായികളുടെ ഗോള്‍ഡന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന റൂട്ടില്‍ ദിവസേന ലക്ഷകണക്കിനാളുകളാണ് യാത്രചെയ്യുന്നത്.

trafficblock-11

വന്‍ഗതാഗത കുരുക്കിനെ തുടര്‍ന്ന് 10 കിലോമീറ്റര്‍ അധിക ദൂരമെടുത്ത് വാഹനങ്ങള്‍ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അടുത്ത ദിവസത്തിനുള്ളില്‍ അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

English summary
One of the busiest national highways, National Highway-8 between Mumbai and Ahmedabad has been experiencing traffic jam for the past three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X