കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാരുണം; 3 ആനകള്‍ ട്രെയിനിടിച്ചു ചരിഞ്ഞു; രണ്ട് ആനകള്‍ ഗര്‍ഭിണികള്‍

ആനകള്‍ കൂട്ടമായി ട്രാക്ക് മുറിച്ചു കടക്കവെ കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഇവയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: ഗര്‍ഭിണികളായ രണ്ട് ആനകള്‍ ഉള്‍പ്പെടെ മൂന്ന് ആനകള്‍ക്ക് ട്രെയിനിടിച്ച് ദാരുണമായ അന്ത്യം. അസമിലെ നഗോള്‍ ജില്ലയില്‍ ഹോജായില്‍ വെച്ചാണ് പാളത്തിലുണ്ടായിരുന്ന ആനകളെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. ആനകള്‍ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ആനകള്‍ കൂട്ടമായി ട്രാക്ക് മുറിച്ചു കടക്കവെ കന്യാകുമാരി ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഇവയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒരു ആന നാലു വര്‍ഷം പ്രായമുള്ളതാണ്. മറ്റുരണ്ടെണ്ണം ഗര്‍ഭിണികളായിരുന്നെന്നും വെറ്റിനറി ഡോക്ടര്‍ പരിശോധിച്ചശേഷം ഫോറസ്റ്റ് ഓഫീസര്‍ ഷഫീഖുര്‍ റഹ്മാന്‍ അറിയിച്ചു.

elephant

പ്രദേശത്ത് വലിയതോതിലുള്ള കാട്ടാനകളുണ്ട്. ഇവിടം വേഗം കുറച്ചുമാത്രമേ ട്രെയിനുകള്‍ കടന്നുപോകാന്‍ പാടുള്ളൂവെന്ന് ഗ്രാമീണര്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ 60ഓളം ആനകള്‍ ട്രാക്കിന്റെ ഒരുവശത്തുനിന്നും മറുവശത്തെ പാടത്തേക്ക് ഭക്ഷണം തേടി പോകുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേസമയം, അപകടമുണ്ടായ സ്ഥലത്ത് ആനകളുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ തീവണ്ടി വേഗത ക്രമീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. റെയില്‍വെയുമായി സഹകരിച്ച് പ്രദേശത്ത് ആനകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുമെന്ന് അസം വനംവകുപ്പ് മന്ത്രി പ്രമീള റാണിയും മാധ്യമങ്ങളോട് പറഞ്ഞു.

English summary
Train hit kills 3 elephants, including 2 pregnant females, in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X