കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നെന്ന്

Google Oneindia Malayalam News

ഉജ്ജയിനി: നഴ്‌സുമാരെക്കുറിച്ച് പറയുമ്പോള്‍ സദാചാരവാദികള്‍ അസഹിഷ്ണുക്കളാകുന്നത് കണ്ടിട്ടില്ലേ. നേഴ്‌സുമാരായി സേവനത്തിനിറങ്ങുന്ന പലരും ക്രൂരമായ പരിഹാസവും കളിയാക്കലും അനുഭവിച്ച് മതിയായി എന്ന് പരാതി പറയാറുണ്ട്. നഴ്‌സിംഗ് വിദ്യാര്‍ഥിനികളാണ് ഇത്തരത്തില്‍ പേരുദോഷം കേള്‍ക്കുന്നവരില്‍ മുന്നിലുള്ളത്. 22 ഫീമെയില്‍ കോട്ടയം പോലുള്ള സ്ത്രീപക്ഷ സിനിമകള്‍ പോലും നേഴ്‌സുമാരില്‍ പലരും അത്ര പോര എന്ന ഉള്ളടക്കമാണ് പറഞ്ഞുവെക്കുന്നത്.

ജോലിയുടെ അടിസ്ഥാനത്തില്‍ ആളുകളെ തരംതിരിക്കുന്നത് ശരിയാണോ? അതോ നേഴ്‌സുമാരില്‍ പേരുദോഷം കേള്‍പ്പിച്ചവരാണോ കൂടുതല്‍. ഇതിനുള്ള ഉത്തരം എന്തായാലും ആശുപത്രി അധികൃതര്‍ തങ്ങളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നു എന്ന പരാതിയുമായി രംഗത്തു വന്നിരിക്കുന്നത് 14 നഴ്‌സുമാരാണ്. പണമുണ്ടാക്കണമെങ്കില്‍ വേശ്യാവൃത്തി ചെയ്യണം എന്ന് പറഞ്ഞ് തങ്ങളെ വ്യഭിചരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നും ചൂഷണം ചെയ്യുന്നു എന്നുമാണ് ഇവരുടെ പരാതി.

nurse

മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ആശുപത്രി അധികൃതര്‍ക്കെതിരെ 14 നഴ്‌സുമാര്‍ പരാതിയുമായി രംഗത്തുവന്നത്. ആര്‍ ഡി ഗാര്‍ഡി മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്ന നഴ്‌സുമാരാണ് പരാതിക്കാര്‍. ചിമഗഞ്ച് സ്‌റ്റേഷനില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി മേട്രണെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചു. ഈ മേട്രനാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതും സംഭവം പുറത്തറിഞ്ഞപ്പോള്‍ മിണ്ടാതിരിക്കാനായി ഉപദേശിച്ചതും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ മടിയായിട്ടാണ് 14 നഴ്‌സുമാര്‍ തങ്ങള്‍ക്കെതിരെ വ്യാജ പരാതിയുമായി രംഗത്ത് വന്നത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

English summary
14 trainee nurses allege college forcing them in flesh trade in Madhya Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X