കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവർഗാനുരാഗികളുടെ ത്രികോണ പ്രണയം; ഒടുവിൽ കാമുകന്റെ കൊലപാതകം

  • By Goury Viswanathan
Google Oneindia Malayalam News

മുംബൈ: സ്വവർഗാനുരാഗികളായ മൂന്ന് യുവാക്കളുടെ ത്രികോണ പ്രണയം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലെ ബാന്ദ്രയിലാണ് അതി ദാരുണമായ കൊലപാതകം നടന്നത്. പ്രണയത്തെച്ചൊല്ലിയുണ്ടായ തർക്കം കാമുകന്മാരിൽ ഒരാളുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. സ്വവർ‌ഗാനുരാഗികളായ മുഹമ്മദ് ആസിഫ്, പാർത്ഥ് റാവൽ, ധവാൽ എന്നീ യുവാക്കൾ തമ്മിൽ പ്രണയത്തിലായിരുന്നു. 25കാരനായ പാർത്ഥ് റാവലാണ് തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടത്. വിശദാംശങ്ങൾ ഇങ്ങനെ;

ഇടതുപക്ഷ സർക്കാരിന്റെ അവസാനം അയ്യപ്പൻ തന്നെ തുടങ്ങിവയ്ക്കും; കൊല്ലം തുളസിഇടതുപക്ഷ സർക്കാരിന്റെ അവസാനം അയ്യപ്പൻ തന്നെ തുടങ്ങിവയ്ക്കും; കൊല്ലം തുളസി

ആദ്യം കണ്ടത് ഇൻസ്റ്റഗ്രാമിൽ

ആദ്യം കണ്ടത് ഇൻസ്റ്റഗ്രാമിൽ

ഇൻസ്റ്റഗ്രാമിലൂടെ മാസങ്ങൾക്ക് മുൻപാണ് മൂന്ന് പേരും തമ്മിൽ പരിചയപ്പെടുന്നത്. പരിചയപ്പെട്ട് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സൗഹൃദം പ്രണയമാവുകയായിരുന്നു. മുഹമ്മദ് ആസിഫ് എന്ന യുവാവിനെ പാർത്ഥ് റാവലും ധവാലും ഒരുപോലെ പ്രണയിക്കുകയായിരുന്നു.

 ഒരാളെ ഒഴിവാക്കാൻ

ഒരാളെ ഒഴിവാക്കാൻ

ത്രികോണ പ്രണയത്തിൽ മൂന്ന് പേരും തമ്മിൽ കലഹം പതിവായിരുന്നു. ഇതിൽ ഒരാളെ ഒഴിവാക്കാനാണ് ക്രൂരമായ കൊലപാതകം നടന്നത്. മുഹമ്മദ് ആസിഫും പാർത്ഥും തമ്മിലുള്ള അടുപ്പം ധവാലിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെച്ചൊല്ലി ഇവർ തമ്മിൽ നിരന്തരം പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

കിടപ്പുമുറിയിൽ

കിടപ്പുമുറിയിൽ

ഞായറാഴ്ച രാവിലെ ഹിൽ റോഡിലുള്ള ആസിഫിന്റെ ഫ്ലാറ്റിലെത്തിയ ധവാൻ ആസിഫിനേയും പാർത്ഥിനേയും കിടപ്പുമുറിയിൽ ഒരുമിച്ച് കണ്ടതോടെയാണ് പ്രശ്നങ്ങൾ വഷളാകുന്നത്. ഇതോടെ മൂന്ന് പേരും തമ്മിൽ വാക്കേറ്റം ഉണ്ടായി.

 തലയ്ക്കടിച്ച്

തലയ്ക്കടിച്ച്

തർക്കം മുറുകിയതോടെ കിടപ്പുമുറിയിലെ ഇരുമ്പ്കൊണ്ട് നിർമിച്ച മെഴുകുതിരി സ്റ്റാന്റെടുത്ത് ധവാൽ പാർത്ഥിന്റെ തലയ്ക്ക് അടിച്ചു. തലച്ചോറിനേറ്റ ഗുരുതരമായ പരുക്കിനെ തുടർന്നാണ് പാർത്ഥ് മരിച്ചത്. കംപ്യൂട്ടർ എഞ്ചിനീയറായിരുന്നു 25കാരനായ പാർത്ഥ്.

 ചികിത്സ തേടിയില്ല

ചികിത്സ തേടിയില്ല

തലക്ക് അടിയേറ്റ പാർത്ഥിനെ ഗുരുതരമായ പരുക്കുകളോടെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെന്നറിയിച്ചതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശം നൽകി. എന്നാൽ ചികിത്സ തേടാൻ വിസമ്മതിച്ച പാർത്ഥ് വീട്ടിലേക്ക് മടങ്ങി. വൈകിട്ടോടെ മരണം സംഭവിക്കുകയും ചെയ്തു.

ആസിഫിന്റെ പരാതി

ആസിഫിന്റെ പരാതി

സംഭവുമായി ബന്ധപ്പെട്ട് ആസിഫ് പോലീസിൽ പരാതി നൽകി. പാർത്ഥിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആസിഫിനും മർദ്ദനമേറ്റിട്ടുണ്ട്. ധവാലിനെ മുംബൈയിലെ വസതിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കംപ്യൂട്ടർ എഞ്ചിനീയറായ ധാവൽ കുടുംബ ബിസിനസ്സ് നോക്കി നടത്തി വരികയായിരുന്നു.

പൊലീസ് പിടിച്ചുതള്ളി യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു മുഖ്യമന്ത്രിപൊലീസ് പിടിച്ചുതള്ളി യുവാവ് മരിച്ച സംഭവം; ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്യുമെന്നു മുഖ്യമന്ത്രി

English summary
Gay love triangle: Met each other on Instagram, techie jealous of 'the other man' resorts to murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X