മരങ്ങളെ ദത്തെടുത്ത് ഭിന്നലിംഗക്കാരായ യാചകര്‍; അങ്ങിനെ പുച്ഛിച്ച് തള്ളേണ്ടവരല്ല ഇവര്‍...

  • By: Akshay
Subscribe to Oneindia Malayalam

മുംബൈ: എത്രയൊക്കെ പുരോഗമനപരാമായി ചിന്തിക്കുന്നവരാണെങ്കിലും ഭിന്നലിംഗക്കാര്‍ എന്ന് കേള്‍ക്കുന്പോള്‍ നമുക്ക് എന്നും ചതുര്‍ത്തിയാണ്. ചിലയിടങ്ങളില്‍ മര്‍ദ്ദനങ്ങള്‍പോലും ഭിന്നലിംഗക്കാര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവര്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കണ്ടാല്‍ കുറ്റപ്പെടുത്തുന്നവര്‍പോലും തലകുനിക്കും.

മുറിച്ചു മാറ്റല്‍ ഭീഷണിയില്‍ നിന്ന് മുംബൈയിലെ മരങ്ങളെ രക്ഷിച്ചിരിക്കുകയാണ് ഒരു കൂട്ടം ഭിന്നലിംഗക്കാര്‍. മുംബൈ, മലാഡിലെ ട്രാഫിക് സിഗ്നലുകളില്‍ ഭിക്ഷ യാചിക്കുന്ന നാല് ഭിന്നലിംഗക്കാരാണ് മരങ്ങള്‍ക്ക് കാവലിന്റെ തണലൊരുക്കുന്നത്.

Mumbai

മരത്തെ 'ദത്തെടുക്കൂ' എന്ന പേരിലുള്ള പദ്ധതി പ്രകാരം മാണ് അവര്‍ മരങ്ങളെ ദത്തെടുത്തിരിക്കുന്നത്. മെട്രോ നിര്‍മ്മാണം നടക്കുന്നതിനിടെ അന്ധേരി മുതല്‍ ദാഹിസര്‍ വരെ ആയിരകണക്കിന് അലങ്കാര ചെടികള്‍ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. മരത്തെ ദത്തെടുക്കൂ എന്ന പദ്ധതി പ്രകാരം 1000 പേര്‍ നഗരത്തിലെ 5000 വൃക്ഷങ്ങള്‍ ദത്തെടുത്തു കഴിഞ്ഞു.

English summary
Transgenders in Mumbai adopt trees to save them from being cut down
Please Wait while comments are loading...