Get Updates
Get notified of breaking news, exclusive insights, and must-see stories!

ദര്‍ശന്‍ തൊഴിച്ചത് രേണുകസ്വാമിയുടെ സ്വകാര്യ ഭാഗത്ത്; പവിത്ര ചെരുപ്പ് വച്ച് അടിച്ചു, കുറ്റം ചുമത്തി കോടതി

രേണുകസ്വാമി കൊലപാതക കേസില്‍ നടന്‍ ദര്‍ശന്‍, സഹപ്രവര്‍ത്തക പവിത്ര ഗൗഡ, മറ്റു 15 പ്രതികള്‍ എന്നിവര്‍ക്കെതിരെ കോടതി കുറ്റംചുമത്തി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി സംഘടിക്കല്‍ എന്നീ കുറ്റങ്ങളാണ് നടനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ വിചാരണ നവംബര്‍ 10ന് ആരംഭിക്കുമെന്ന് ബെംഗളൂരു 64ാം സെഷന്‍സ് കോടതി വ്യക്തമാക്കി.

ചിത്രദുര്‍ഗ സ്വദേശിയായ 33കാരന്‍ രേണുകസ്വാമിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. നടന്‍ ദര്‍ശന്റെ ആരാധകനായിരുന്നു രേണുകസ്വാമി. ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 9നാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അയച്ച മോശം മെസ്സേജ് ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പറയപ്പെടുന്നത്.

darshan-pavithra-gowda-

ദര്‍ശനനും പവിത്രയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. പവിത്രയ്ക്ക് മോശം സന്ദേശം അയച്ചത് ദര്‍ശന് പിടിച്ചില്ല. അത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ കാരണമായി എന്ന് പോലീസ് പറയുന്നു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന വേളയില്‍ കോടതിയില്‍ നിറയെ ആള്‍ക്കൂട്ടമായിരുന്നു. ഇതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് കേസുമായി ബന്ധമില്ലാത്ത അഭിഭാഷകരെ പോലും പുറത്താക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇത്രയും പേര്‍ ഇവിടെയുള്ളപ്പോള്‍ എങ്ങനെയാണ് കുറ്റചുമത്തല്‍ നടപടികള്‍ പുരോഗമിക്കുക എന്ന് ജഡ്ജി ഐപി നായിക് ചോദിച്ചു. ഇനിയും ആള്‍ക്കൂട്ടം വരികയാണെങ്കില്‍ വിചാരണ നടപടികള്‍ നീട്ടിവയ്ക്കുമെന്നും വേണ്ടിവന്നാല്‍ രഹസ്യവിചാരണ നടത്തേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചു. എല്ലാവരെയും പുറത്താക്കിയ ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എല്ലാ പ്രതികളും ഹാജരായിരുന്നു. എല്ലാവരും കുറ്റം നിഷേധിച്ചു.

രേണുകസ്വാമി നേരിട്ടത് ക്രൂര പീഡനം, മര്‍ദ്ദനം

പവിത്ര ഗൗഡയാണ് കേസിലെ ഒന്നാം പ്രതി. രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ബെംഗളൂരുവിലെ ആളൊഴിച്ച കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രം. രേണുകസ്വാമിയെ മര്‍ദ്ദിച്ച് പാന്റ് വലിച്ചൂരിയത് ദര്‍ശന്‍ ആണെന്നും ശേഷം സ്വകാര്യ ഭാഗത്ത് മര്‍ദ്ദിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. പവിത്ര ചെരുപ്പ് കൊണ്ട് രേണുകസ്വാമിയെ അടിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

ക്രൂരമായ മര്‍ദ്ദനമാണ് മരണത്തിന് കാരണം. വ്യാജമായി കുറ്റം ഏറ്റെടുക്കാന്‍ ചിലര്‍ രംഗത്തുവന്നിരുന്നു. കേസില്‍ മൊത്തം 17 പ്രതികളാണുള്ളത്. കുറ്റം ചുമത്തിയ നടപടികള്‍ പൂര്‍ത്തിയായതോടെ ഇനി വിചാരണയിലേക്ക് കടക്കും. നവംബര്‍ പത്ത് മുതലാണ് വിചാരണ ആരംഭിക്കുക. ദര്‍ശനെയും പവിത്രയെയും മറ്റു ഏഴ് പ്രതികളെയും ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.

പ്രമുഖ കന്നഡ നടന്‍ കേസില്‍ അറസ്റ്റിലായത് കര്‍ണാടകയില്‍ വലിയ ചര്‍ച്ചയായിരുന്നു. ജാമ്യം നേടി പുറത്തിറങ്ങാനുള്ള ദര്‍ശന്റെ എല്ലാ ശ്രമവും വിഫലമായതോടെ അയാള്‍ ജയിലില്‍ തുടരുകയാണ്. മാത്രമല്ല, ജയിലിലെ ഭക്ഷണം മോശമാണെന്നും ഉറങ്ങാന്‍ പറ്റുന്നില്ലെന്നും ദര്‍ശന്‍ കോടതിയെ അറിയിച്ചിരുന്നു. വീട്ടില്‍ നിന്ന് ഭക്ഷണം എത്തിക്കണമെന്നും കോടതിയോട് ദര്‍ശന്‍ ആവശ്യപ്പെട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+