Get Updates
Get notified of breaking news, exclusive insights, and must-see stories!

30 ശതമാനം മുസ്ലീങ്ങളുണ്ടെങ്കില്‍ 4 പാകിസ്താന്‍ ഉണ്ടാക്കും, ഞെട്ടിച്ച പ്രസ്താവനയുമായി ടിഎംസി നേതാവ്

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പാകിസ്താന്‍ പരാമര്‍ശം വലിയ വിവാദത്തില്‍. 30 ശതമാനം മുസ്ലീങ്ങള്‍ ഒരുമിച്ച് വന്നാല്‍ നാല് പാകിസ്താനുകള്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് തൃണമൂല്‍ നേതാവ് ഷെയ്ഖ് ആലം പറയുന്നത്. ബിജെപിയുടെ ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഇതുവരെ ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ബിജെപി വന്‍ പ്രചാരണമാണ് ഈ വീഡിയോ ഉപയോഗിച്ച് നടത്തുന്നത്. ബിര്‍ഭും മണ്ഡലത്തിലെ ബസ പാരയില്‍ വെച്ചുള്ള പ്രസംഗത്തിലാണ് ഷെയ്ഖ് ആലം ഇത്തരമൊരു പ്രസംഗം നടത്തിയതെന്നാണ് മാളവ്യ അവകാശപ്പെടുന്നത്.

1

ഈ നേതാവ് മമതാ ബാനര്‍ജിയുമായി അടുപ്പമുള്ളയാളാണ്. ഇത്തരമൊരു നിലപാടാണോ മമതയ്ക്കുമുള്ളത്? ഇങ്ങനൊരു ബംഗാളാണോ നമുക്ക് വേണ്ടതെന്നും മാളവ്യ ചോദിച്ചു. അതേസമയം മമത ഇതൊന്നും കാര്യമാക്കാതെ ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് മമത. വൃത്തികെട്ട പുറത്തുനിന്ന് വരുന്നവരുടെ പാര്‍ട്ടിയാണ് ബിജെപിയെന്ന് മമത പറഞ്ഞു. ന്യൂനപക്ഷ വോട്ടുകളെ ഭിന്നിക്കാന്‍ അവര്‍ പുതിയൊരു പാര്‍ട്ടിയെ ഇറക്കിയിരിക്കുകയാണ്. ബിജെപിയാണ് അവര്‍ക്ക് പിന്നിലുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ അവര്‍ക്ക് പുറത്തേക്കുള്ള വഴി കാണിക്കണമെന്ന് മമത പറഞ്ഞു.

അബ്ബാസ് സിദ്ദിഖി ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന പുതിയൊരു പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ അസദ്ദുദ്ദീന്‍ ഒവൈസിയും സിദ്ദിഖിയെ കണ്ടിരുന്നു. എന്നാല്‍ മമതാ ബാനര്‍ജിയുടെ വോട്ട് ചോര്‍ത്താന്‍ അബ്ബാസ് സിദ്ദിഖിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബംഗാളിലെ 90 സീറ്റുകളില്‍ മുസ്ലീം വോട്ടുകള്‍ ശക്തമായ സാന്നിധ്യമാണ്. എന്നാല്‍ സിദ്ദിഖിയുടെ പാര്‍ട്ടിക്ക് ബിജെപിയില്‍ നിന്ന് പണം കിട്ടിയിട്ടുണ്ടെന്ന് മമത പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പണവും കൊണ്ട് നടക്കുന്നുണ്ടെന്ന് മമത ആരോപിച്ചു.

ആര്‍എസ്എസിന്റെ എല്ലാ പ്രവര്‍ത്തകരും മോശക്കാരാണെന്ന് ഞാന്‍ പറയില്ല. പക്ഷേ അതില്‍ ചിലര്‍ നല്ലവരല്ല. അവര്‍ പണവുമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടക്കുകയാണ്. ബിജെപിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ പണം വാങ്ങണമെന്നാണ് ഞാന്‍ ഗ്രാമവാസികളോട് പറയുന്നത്. എന്നാല്‍ ബിജെപിയെ പൂജ്യം സീറ്റിലേക്ക് ഇത്തവണ എത്തിക്കണമെന്നും മമത പറഞ്ഞു. താന്‍ മോദിയെ പോലെ നുണ പറയുന്നൊരാളെ കണ്ടിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ കൊണ്ടുവന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഗുജറാത്ത് കലാപത്തിന് പിന്നില്‍ ആരാണ്. ദില്ലിയിലും യുപിയിലും കലാപം ഉണ്ടാക്കിയത് ആണ്. ഗുജറാത്ത് കലാപം കഴിഞ്ഞപ്പോള്‍ അമേരിക്ക മോദിയെ രാജ്യത്ത് കാലെടുത്ത് കുത്താന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മമത പറഞ്ഞു. സ്റ്റേഡിയത്തിന്റെ പേര് മാറ്റിയത് പോലെ അവര്‍ ഇന്ത്യയുടെ തന്നെ പേര് മാറ്റാനാണ് ശ്രമിക്കുന്നത്. ഹിറ്റ്‌ലറേക്കാള്‍ അപകടകാരികളാണ് ബിജെപിയെന്നും മമത തുറന്നടിച്ചു.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+