കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രിപ്പിള്‍ ജനിതകമാറ്റം വന്ന കൊവിഡ് അജ്ഞാതം, ബംഗാളില്‍ പടരുന്നു, ഏറ്റവും അപകടകാരി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ കൊവിഡിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതില്‍ ഇന്ത്യന്‍ മെഡിക്കല്‍ ലോകം ആശങ്കയില്‍. അതിവേഗം പടരുന്ന ജനിതകമാറ്റം വന്ന വൈറസാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വൈറസ് ഏത് തരത്തിലുള്ളതാണെന്ന് പ്രവചിക്കാന്‍ സാധിച്ചിട്ടില്ല. ബംഗാളിലാണ് ഇത് ഏറ്റവും രൂക്ഷമായുള്ളത്. ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് എന്നാണ് പുതിയ വൈറസ് അറിയപ്പെടുന്നത്. ദില്ലിയിലും മഹാരാഷ്ട്രയിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഇടത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

എന്താണ് ട്രിപ്പിള്‍ ജനിതക മാറ്റം വന്ന വൈറസ്

എന്താണ് ട്രിപ്പിള്‍ ജനിതക മാറ്റം വന്ന വൈറസ്

മൂന്ന് തരത്തില്‍ രൂപമാറ്റം അതായത് ജനിതക മാറ്റം സംഭവിച്ച് പുതിയൊരു രൂപഭാവത്തിലേക്ക് ഈ കൊവിഡ് മാറിയിരിക്കുകയാണ്. ബി1618 എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നേരത്തെ ഇരട്ട ജനിത വ്യതിയാനം സംഭവിച്ച വൈറസും ഇന്ത്യയില്‍ കണ്ടെത്തിയിരുന്നു. ബി1617 എന്നാണ് ഇതിനെ വിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ വേരിയന്റ് ബംഗാളിലെ ഒരു രോഗിയില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ യുഎസ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ്, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാനമായ വൈറസ് കണ്ടെത്തിയിട്ടുണ്ട്.

വേഗത്തില്‍ പടരുമോ?

വേഗത്തില്‍ പടരുമോ?

ബംഗാളില്‍ ഈ ട്രിപ്പിള്‍ മ്യൂട്ടന്റ് വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് ബംഗാളില്‍ ശക്തമാണ്. എന്നാല്‍ വൈറസിനെ കുറിച്ച് മെഡിക്കല്‍ ലോകത്തിന് യാതൊന്നും ഇപ്പോള്‍ അറിയില്ല. പഠനങ്ങളിലൂടെ മാത്രമേ ഈ കാര്യങ്ങള്‍ കണ്ടെത്താനാവൂ. അതുകൊണ്ട് രോഗത്തെ നിയന്ത്രിക്കുക കഠിനമാണ്. ബംഗാളില്‍ 15 ശതമാനത്തോളം ജനസംഖ്യയെ ഈ വൈറസ് ബാധിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

എത്രത്തോളം അപകടകാരിയാണ്?

എത്രത്തോളം അപകടകാരിയാണ്?

ഈ വേരിയന്റ് വളരെ അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം പഠനങ്ങളിലൂടെ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാവൂ. മൂന്ന് തവണ ജനിതക മാറ്റം വന്നവ അതിവേഗം പടരുന്നതാണെന്നും, കൂടുതല്‍ ആളുകളെ രോഗികളാക്കുന്നുവെന്നും മക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മധുകര്‍ പൈ പറയുന്നു. എന്തായാലും ഇതുവരെ കണ്ട കൊവിഡുകളില്‍ ഏറ്റവും അപകടകാരി ഈ വേരിയന്റ് തന്നെയാണ്.

വാക്‌സിന്‍ ഫലിക്കുമോ?

വാക്‌സിന്‍ ഫലിക്കുമോ?

വാക്‌സിനേഷന്‍ ഫലിക്കുമോ എന്നാണ് മറ്റൊരു ഭയം. കാരണം ജനിതക മാറ്റം വന്നതോടെ ഇതിന് എളുപ്പത്തില്‍ വാക്‌സിനെയും മറികടക്കാന്‍ സാധിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ഇതിന് മറിടക്കാന്‍ സഹായിച്ചു. നേരത്തെ ബ്രസീലില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കണ്ട വേരിയന്റിലും വാക്‌സിനുകളെയും പ്രതിരോധ ശേഷിയെയും മറികടക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണെന്ന് വ്യക്തമായിരുന്നു. നേരത്തെ നിങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിങ്ങള്‍ വാക്‌സിനേഷന്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും ഈ വൈറസ് ബാധ വരില്ലെന്ന് പറയാനാവില്ല. വീണ്ടും കൊവിഡ് വരാനുള്ള സാധ്യതയും ശക്തമാണ്.

ബംഗാളില്‍ കൊവിഡ് പടര്‍ന്നത്?

ബംഗാളില്‍ കൊവിഡ് പടര്‍ന്നത്?

ബംഗാളില്‍ കൊവിഡ് പടര്‍ന്നതിന് പൂര്‍ണമായ കാരണം ഈ ട്രിപ്പിള്‍ വേരിയന്റാണെന്ന് പറയാനാവില്ല. അതും സഹായിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് റാലികള്‍ അതിന് സഹായിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം പെട്ടെന്ന് രോഗം പടരാന്‍ പുതിയ വൈറസ് ബംഗാളില്‍ കാരണമായിട്ടുണ്ട്. അതാണ് 15 ശതമാനത്തിലേക്ക് ഉയര്‍ന്നത്. അതേസമയം കൂടുതല്‍ പരിശോധനകള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഈ വൈറസ് പടരാനുള്ള സാധ്യത ശക്തമാണ്.

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

English summary
triple mutant variant spreading in bengal, experts says it is more infectious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X