മുത്തലാഖ് ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ; കച്ചമുറുക്കി പ്രതിപക്ഷം, ബിജെപിക്ക് എളുപ്പമാകില്ല...

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  മുത്തലാഖ്: ബില്‍ ഇന്ന് രാജ്യസഭയില്‍ | Oneindia Malayalam

  ദില്ലി: ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബിൽ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. എന്നാൽ ബിജെപിയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസാക്കിയെടുക്കുക എന്നത് കേന്ദ്രസർക്കാരിന് കനത്ത വെല്ലുവിളിയാണ്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മുത്തലാഖ് ബില്ലിനെ എതിർക്കുന്ന സാഹചര്യത്തിൽ രാജ്യസഭയിൽ സർക്കാർ നിലപാട് മയപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

  കോന്നിയിൽ വിചിത്രമായ ആത്മഹത്യ! ഇലട്രിക് വയറുകൾ കൊണ്ട് ബന്ധിച്ചു, വായിൽ തുണി തിരുകി...

  ഡോക്ടർമാർ 'അനുഭവിക്കുമെന്ന്' ആരോഗ്യമന്ത്രി; ചൊവ്വാഴ്ച സംസ്ഥാനത്ത് ചികിത്സയില്ല! മെഡിക്കൽ ബന്ദ്...

  മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്നാണ് മുത്തലാഖ് ബില്ലിലെ പ്രധാനവ്യവസ്ഥ. എന്നാൽ ബിൽ അവതരിപ്പിക്കുന്നതിന് മുൻപ് മറ്റുള്ളവരുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആക്ഷേപം. മുത്തലാഖ് നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, ക്രിമിനൽ കുറ്റമാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. മുസ്ലീം ലീഗ്, ഡിഎംകെ തുടങ്ങിയ യുപിഎ സഖ്യകക്ഷികളും ബില്ലിനെ എതിർക്കുന്നു. ഈ സാഹചര്യത്തിൽ ബിൽ സിലക്ട് കമ്മിറ്റിക്ക് വിട്ട് സൂക്ഷമപരിശോധന നടത്തണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്.

  triplrtalaq

  സിപിഎം, സിപിഐ, എഐഎഡിഎംകെ, ബിഎസ്പി, എസ്പി, തൃണമൂൽ കോൺഗ്രസ്, ആർജെഡി,എൻസിപി തുടങ്ങിയവരും ഇതേ ആവശ്യം തന്നെയാകും രാജ്യസഭയിൽ ഉന്നയിക്കുക. എൻഡിഎയ്ക്ക് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യസഭയിൽ ബിൽ പാസാക്കിയെടുക്കാനാകില്ല.

  ഡിസംബർ 28 വ്യാഴാഴ്ചയാണ് ലോക്സഭയിൽ മുത്തലാഖ് ബിൽ പാസാക്കിയത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ ഭേദഗതി നിർദേശം തള്ളിയാണ് ലോക്സഭ ബിൽ പാസാക്കിയത്. മുത്തലാഖ് ബിൽ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പുവരുത്താനാണെന്നും, ശരീഅത്തിന് എതിരല്ലെന്നും കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞിരുന്നു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  triple talaq bill likely to be tabled in rajyasabha on tuesday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്